ഇടുക്കിയിൽ പീഡനത്തിന് ഇരയായതിന് പിന്നാലെ സ്വയം തീകൊളുത്തിയ പെൺകുട്ടി മരിച്ചു
ഇടുക്കി നരിയമ്പാറയിൽ പീഡനത്തിന് ഇരയായതിന് പിന്നാലെ സ്വയം തീ കൊളുത്തിയ ദലിത് പെൺകുട്ടി മരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് പെൺകുട്ടി മരിച്ചത്. ഒക്ടോബർ 22നാണ് പെൺകുട്ടി ആത്മഹത്യാ ശ്രമം നടത്തിയത്.
പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഓട്ടോ റിക്ഷ ഡ്രൈവറും അയൽവാസിയുമായ മനുവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 65 ശതമാനത്തോളം പൊള്ളലേറ്റ പെൺകുട്ടിയെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജിലേക്കും മാറ്റുകയായിരുന്നു. പിന്നീടാണ് വിദഗ്ധ ചികിത്സക്കായി തിരുവനന്തപുരത്തേക്ക് മാറ്റിയത്