നിയമസഭാ തെരഞ്ഞെടുപ്പ്: കൂടുതൽ കേന്ദ്രസേനയെ ആവശ്യപ്പെട്ടതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ
നിയമസഭാ തെരഞ്ഞെടുപ്പിന് കൂടുതൽ കേന്ദ്രസേനയെ ആവശ്യപ്പെട്ടതായി സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. 150 കമ്പനി കേന്ദ്രസേനയെയാണ് ആവശ്യപ്പെട്ടത്. മലബാർ മേഖലയിലെ പ്രശ്‌നബാധിത ബൂത്തുകളിൽ കൂടുതൽ കേന്ദ്ര സേന വേണമെന്നാണ് ആവശ്യം
കേന്ദ്രസേനയുടെ ആദ്യസംഘം വ്യാഴാഴ്ച വരും. 25 കമ്പനി സേനയാണ് വരുന്നത്. പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് സേനയെ വിന്യസിക്കുക. ഇത്തവണ ഒരു ബൂത്തിൽ ആയിരം വോട്ടർമാരാകും ഉണ്ടാകുക. അതിനാൽ 15,730 അധിക ബൂത്തുകൾ വേണം
- സ്ഥാനാർഥികൾക്കെതിരായ ക്രിമിനൽ കേസുകൾ മൂന്ന് തവണ പരസ്യപ്പെടുത്തണമെന്നും നിർദേശിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് ജോലിക്കുള്ള ഉദ്യോഗസ്ഥർക്ക് കൊവിഡ് വാക്‌സിൻ നൽകുന്ന നടപടിയും തുടങ്ങിക്കഴിഞ്ഞു. മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണയാണ് ആദ്യം വാക്‌സിൻ സ്വീകരിച്ചത്.