സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റിയിൽ മാത്രം ഇന്ന് 21 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞദിവസങ്ങളിൽ നടത്തിയ അർ.ടി.പി.സി.ആർ പരിശോധനയിലാണ് 21 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചത്
കഴിഞ്ഞ ദിവസങ്ങളിൽ ബത്തേരിയിൽ നടത്തിയ ആർ ടി പി സി ആർ പരിശോധനയിലാണ് 21 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത് .
ചെതലയം കുടുംബാരോഗ്യകേന്ദ്രത്തിന് കീഴിലാണ് ഇത്രയും പേർക്ക് രോഗബാധയുണ്ടായിരിക്കുന്നത്. ബത്തേരി മുനിസിപ്പാലിറ്റിയിലെ വിവിധയിടങ്ങളിൽ ഉള്ളവരാണ് രോഗബാധിതരായവർ. ബത്തേരി ബത്തേരി സബ് രജിസ്ട്രാർ ഓഫീസിലെ ജീവനക്കാരിക്ക് കോ വിഡ് 19 സ്ഥിരീകരിച്ചതിനെ തുടർന്ന് സബ് രജിസ്റ്റർ ഓഫീസ് ആരോഗ്യവകുപ്പ് അടപ്പിച്ചു.ഇന്ന് രോഗബാധ ഉണ്ടായവരിൽ രണ്ട് കുടുംബങ്ങളിലെ ഏട്ടു പേരും ഉൾപ്പെടുന്നു.