സുൽത്താൻ ബത്തേരിയിൽ ആശങ്ക ഒഴിഞ്ഞു: ഇന്ന് നടത്തിയ 124 പേരുടെ ആൻ്റിജൻ ടെസ്റ്റിൽ എല്ലാം നെഗറ്റീവ്
സുൽത്താൻബത്തേരി: സുൽത്താൻ ബത്തേരിയിൽ ആശങ്ക ഒഴിഞ്ഞു: ഇന്ന് നടത്തിയ 124 പേരുടെ ആൻ്റിജൻ ടെസ്റ്റിൽ എല്ലാം നെഗറ്റീവ് ആയി.
ചെതലയം ഫാമിലി ഹെൽത്ത് സെൻ്ററിൽ നടത്തിയ പരിശോധനയിലാണ് എല്ലാം നെഗറ്റീവായത്. കഴിഞ്ഞദിവസം സുൽത്താൻബത്തേരിയിൽ കോവിഡ് സമ്പർക്കം മൂലം
കടകൾ അടക്കം പതിനൊന്നോളം സ്ഥാപനങ്ങൾ അടപ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട വർക്കാണ് ഇന്ന് ആൻ്റിജൻ ടെസ്റ്റ് നടത്തിയത് .എല്ലാം നെഗറ്റീവ് ആയതിനാൽ അടച്ചിട്ട് അണുനശീകരണം നടത്തിയ എല്ലാ ഷോപ്പുകളും ഉടൻ തുറന്നേക്കും