Monday, January 6, 2025
Wayanad

തവിഞ്ഞാൽ പഞ്ചായത്തിലെ വാളാട് പ്രദേശത്ത് 26 പേർക്ക് കൂടെ കൊവിഡ് സ്ഥിരീകരിച്ചതായി സൂചന

കൽപ്പറ്റ: തവിഞ്ഞാൽ പഞ്ചായത്തിലെ വാളാട് പ്രദേശത്ത് 26 പേർക്ക് കൂടെ കൊവിഡ് സ്ഥിരീകരിച്ചതായി സൂചന. ആൻറിജൻ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചതായി അറിയാന്‍ കവിയുന്നത്. മുന്‍പ് 50 പേർക്ക് ഇവിടെ രോഗം സ്ഥിരീകരിച്ചിരുന്നു. ഇന്ന് കൂടുതൽ പരിശോധന നടക്കും. വാളാട് പ്രദേശത്ത് മരണാന്തര ചടങ്ങിലും വിവാഹത്തിലും ചടങ്ങിലും പങ്കെടുത്തവർക്കും, ഇവരുടെ ബന്ധുക്കൾക്കും ഇവരുമായി ബന്ധപ്പെട്ടവർക്കുമാണ് രോഗബാധയുള്ലതായി അറിയാന്‍ കഴിയുന്നത്.

നിലവില്‍ തവിഞ്ഞാൽ പഞ്ചായത്തിലെ എല്ലാ വാർഡുകളെയും നിയന്ത്രിത മേഖലയായി പ്രഖ്യാപിച്ചിരിക്കുകയാണ്. ജില്ലയില്‍ കഴിഞ്ഞ ദിവസം 53 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 49 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *