ഇന്ത്യൻ അതിർത്തി കടന്ന് റഫാൽ എത്തി, അകമ്പടി സേവിച്ച് സുഖോയ്
ഫ്രാൻസിൽ നിന്നും ഇന്ത്യ വാങ്ങുന്ന റഫാൽ വിമാനങ്ങളുടെ ആദ്യ ബാച്ച് ഇന്ത്യൻ വ്യോമാതിർത്തിയിൽ. അഞ്ച് വിമാനങ്ങളാണ് ആദ്യ ബാച്ചിൽ ഉള്ളത്. ഹരിയാനയിലെ അംബാല വ്യോമത്താവളത്തിലേക്കാണ് അഞ്ച് റഫാൽ വിമാനങ്ങളും എത്തുന്നത്. വിമാനങ്ങളെ വ്യോമസേന വാട്ടർ സല്യൂട്ട് നൽകി സ്വീകരിക്കും. വ്യോമസേനാ മേധാവി ആർ കെ എസ് ബദൗരിയെ അംബാല വിമാനത്താവളത്തിൽ എത്തിയിട്ടുണ്ട്
ഉച്ചയ്ക്ക് 1.40ഓടെയാണ് ഇന്ത്യൻ സമുദ്ര മേഖലയിലേക്ക് റഫാൽ വിമാനങ്ങൾ പ്രവേശിച്ചത്. ഇന്ത്യൻ വ്യോമാതിർത്തി കടന്നതോടെ അറബിക്കടലിൽ വിന്യസിച്ചിരുന്ന നാവികസേനാ കപ്പൽ ഐഎൻഎസ് കൊൽക്കത്തയുമായി വിമാനങ്ങൾ ബന്ധം സ്ഥാപിച്ചു. ഇന്ത്യയുടെ രണ്ട് സുഖോയ് വിമാനങ്ങൾ റഫാൽ വിമാനങ്ങളുടെ ഇരുവശത്തുമായി അകമ്പടി സേവിച്ച് അംബാലയിലേക്ക് തിരിച്ചു
ഇന്ത്യ അവസാനമായി വാങ്ങിയ വിദേശ യുദ്ധവിമാനം സുഖോയ് 30 ആണ്. രണ്ട് ദശാബ്ദങ്ങൾക്ക് മുമ്പായിരുന്നുവിത്. റഫാലിന് അകമ്പടിയായി ടാങ്കർ വിമാനങ്ങളും ഫ്രാൻസ് അയച്ചിട്ടുണ്ട്. ഇന്ധനം നിറയ്ക്കാൻ നിലത്തിറങ്ങേണ്ടി വരുന്ന സ്ഥിതി ഒഴിവാക്കാനാണിത്. ഇതിൽ 70 വെന്റിലേറ്ററുകളും ഒരു ലക്ഷത്തോളം കൊവിഡ് ടെസ്റ്റിംഗ് കിറ്റുകളും 10 പേരുടെ ആരോഗ്യവിദഗ്ധ സംഘവുമുണ്ട്. ഇന്ത്യയുടെ കൊവിഡ് പോരാട്ടത്തിന് പിന്തുണ നൽകുകയാണ് ഫ്രാൻസ് ഇതിലൂടെ