വാക്സിൻ ചലഞ്ചിൽ പങ്കാളികളായി വിദ്യാർത്ഥികൾ
ബത്തേരി: നൂൽപ്പുഴ പഞ്ചായത്തിലെ കരിപ്പൂരിൽ കാളിയത്ത് എബിയുടെയും, അഖിലയുടെയും മക്കളായ രണ്ടാം ക്ലാസ് വിദ്യാർത്ഥികളായ അനഹയും, അനയയും, അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ അഭിഷ്ണവും സൈക്കിൾ വാങ്ങാൻ രണ്ട് കുടുക്കകളിലായി സമ്പാദിച്ച 1930 രൂപ മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചിലേക്ക് സംഭാവന നൽകി. അഖില നൂൽപ്പുഴ ഗ്രാമപഞ്ചായത്ത് അംഗവും, എബി സിപിഐ(എം) മൂലങ്കാവ് ലോക്കൽ കമ്മറ്റി അംഗവുമാണ്. ലോട്ടറി തൊഴിലാളി ക്ഷേമനിധി ബോഡ് ചെയർമാൻ പി ആർ ജയപ്രകാശ് തുക ഏറ്റുവാങ്ങി. ടി കെ ശ്രീജൻ, എം കെ മോഹനൻ എന്നിവർ പങ്കെടുത്തു.