ജനപ്രിയ ടെലിവിഷൻ പരമ്പര പാടാത്ത പൈങ്കിളിയില്‍ നിന്നും പിൻമാറിയ നടന്‍ സൂരജിന് പറയാനുള്ളത്
ജനപ്രിയ ടെലിവിഷൻ പരമ്പര പാടാത്ത പൈങ്കിളിയില്‍ നിന്നുളള നടന്‍ സൂരജിന്റെ പിന്മാറ്റം ആരാധകരെ വലിയ ദുഖത്തിലാഴ്ത്തിയിരുന്നു
. ആരോഗ്യ പ്രശ്നങ്ങളാണ് നടൻ പിന്മാറാൻ കാരണം. ഇപ്പോൾ തന്‌റെ പേരില്‍ പണപ്പിരിവ് നടത്തുന്ന ആള്‍ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് സൂരജ്.
കുറച്ചുദിവസങ്ങളായി ഞാന്‍ അറിഞ്ഞൊരു കാര്യം നിങ്ങളെ അറിയിക്കാതിരിക്കാന്‍ പറ്റുന്നില്ലെന്ന മുഖവുരയോടെയാണ് നടൻ തന്റെ പേരിൽ നടക്കുന്ന സാമ്പത്തിക തട്ടിപ്പ് വെളിപ്പെടുത്തുന്നത്.
എന്റെ സുഹൃത്തെന്ന വ്യാജേനെ, എന്റെ ഫോട്ടോസും കാര്യങ്ങളും ഇട്ട്. എനിക്ക് അസുഖമാണ്. സൂരജ് മാനസികമായിട്ടും സാമ്ബത്തികമായിട്ടും ഭയങ്കര ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. അവന് ചികില്‍സക്ക് പൈസയില്ലെന്ന എന്ന പേരില് ഒരാള്‍ പണം പിരിക്കുകയാണ്. പലരുടെ അടുത്തുന്നിനും സൂരജിന് ഡയറക്‌ട് പൈസ വാങ്ങിക്കാന്‍ പറ്റില്ല. അതുകൊണ്ട് ഞാന്‍ കൊണ്ടുപോയി കൊടുത്തോളാം എന്ന രീതിയില് എന്റെ പേരില്‍ പണം വാങ്ങിക്കുന്ന എന്നൊരു ന്യൂസ് എനിക്ക് കിട്ടിയിട്ടുണ്ട്. വ്യക്തമായ ന്യൂസല്ല. ഇങ്ങനെയൊരു സംഭവം നടക്കുന്നു എന്ന സന്ദേശം എനിക്ക് കിട്ടിയിട്ടുണ്ട്. അത് ശരിയോ തെറ്റോ എന്നനിക്കറിയില്ല.
ഇപ്പോ ദൈവം സഹായിച്ചിട്ട് എന്റെ ആരോഗ്യനിലയ്‌ക്കോ ശാരീരകമായിട്ടോ എന്റെ ഫിനാന്‍ഷ്യലിയോ ബുദ്ധിമുട്ടൊന്നുമില്ല. ഇനി നാളെ എന്താവുമെന്ന് എനിക്കറിയില്ല. അങ്ങനെ ആരെങ്കിലും എന്‌റെ ഒരുമിച്ചുളള ഫോട്ടോ കാണിച്ചിട്ടോ അല്ലെങ്കില്‍ ഞാനും സൂരജും വലിയ ഫ്രണ്ടാണ് ഞാനാണ് നോക്കുന്നത് എന്നൊക്കെ പറഞ്ഞിട്ട് ആള്‍ക്കാരെ പറ്റിക്കുന്ന ഒരു പരിപാടി ഇതിനിടെ നടക്കുന്നുണ്ടെന്ന് ഞാനറിഞ്ഞിട്ടുണ്ട്.
അപ്പോ എന്റെ പേഴ്‌സണലായുളള കാര്യങ്ങള്‍ക്ക് ഞാനല്ലാതെ മറ്റാര്‍ക്കും ഒരു അവകാശവുമില്ല. ഞാനെന്ന പേരില്‍ മറ്റാരെങ്കിലും ഇത് മുതലെടുക്കുന്നുണ്ടെങ്കില്‍ നിങ്ങള് സൂക്ഷിക്കുക. എനിക്ക് അങ്ങനെ ഒരു പിരിവിന്‌റെ ആവശ്യവും ദൈവം സഹായിച്ചിട്ട് വന്നിട്ടില്ല. അപ്പോ അങ്ങനെ എന്തെങ്കിലും വരുവാണെങ്കില്‍ ഞാന്‍ നിങ്ങളുടെ മുന്നില്‍ ഓപ്പണായിട്ട് കൈനീട്ടും. അങ്ങനെ ഒരു ആവശ്യം വന്നിട്ടുണ്ടെങ്കില്‍ എന്റെ അക്കൗണ്ടിലൂടെ. അല്ലാതെ ഒരിക്കലും ഞാന്‍ ഒരാളെയും ഇടനിലക്കാരനെയോ വെച്ച് ചെയ്യില്ല എന്ന് നിങ്ങള്‍ എല്ലാവരും വിശ്വസിക്കണം. ഇത് പോലെ ആരെങ്കിലും നിങ്ങളുടെ അടുത്ത് വരികയാണെങ്കില്‍ നിങ്ങള് കംപ്ലെയ്‌ന്‌റ് ചെയ്യണം.
എന്നെ വെച്ചിട്ട് ഈശ്വരാ എന്തിനാ ഇങ്ങനെയൊക്കെ ചെയ്യുന്നതെന്ന് ഞാന്‍ ആലോചിച്ചിരുന്നു. അതുകൊണ്ട് കൂടെ നിന്ന ആള്‍ക്കാര് തന്നെ ചതിച്ചുകൊണ്ടിരിക്കുന്ന ഒരു സാഹചര്യം ഉണ്ട് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. പല രീതിയില്‍. ഇതൊക്കെ ഫേസ് ചെയ്യാന്‍ ഞാന്‍ തയ്യാറാണ്. പക്ഷേ ഇതുപോലുളള പണ ഇടപാടുകള്‍ നടത്താനുളള ഒരു ഇതും എന്റെ ഭാഗത്തുനിന്നുമില്ല. അത് ആരെങ്കിലും അങ്ങനെ ചെയ്യുന്നുണ്ടെങ്കില്‍ നിങ്ങള്‍ പോലീസില്‍ കംപ്ലെയ്‌ന്‌റ് ചെയ്യുക. അങ്ങനെ ആരെയും ചെയ്യാന്‍ നമ്മള്‍ അനുവദിക്കരുത്.”- സൂരജ് പറഞ്ഞു