കാേവിഡ് രോഗിയുമായി സമ്പര്‍ക്കം; ബത്തേരിയിലെ കട അടപ്പിച്ചു
സുല്‍ത്താന്‍ ബത്തേരി: കൊവിഡ് രോഗിയുമായി സമ്പര്‍ക്കത്തില്‍ വന്നിട്ടും സമ്പര്‍ക്ക വിലക്കില്‍ പോകാതെ സുല്‍ത്താന്‍ ബത്തേരി ടൗണിലെ കടതുറന്ന സംഭവത്തില്‍ നഗരസഭ അധികൃതരും പോലിസും ചേര്‍ന്ന് വാകേരി സ്വദേശിയുടെ കട അടപ്പിച്ചു. സുല്‍ത്താന്‍ ബത്തേരി ഗാന്ധി ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന കടയാണ് കഴിഞ്ഞദിവസം അടപ്പിച്ചത്. ഇയാളുടെ മാതാവിന് കൊവിഡ് പൊസിറ്റീവായിട്ടും സമ്പര്‍ക്കത്തിലുള്ള ഇയാള്‍ നിരീക്ഷണത്തില്‍ പോകാതെ കട തുറന്നു പ്രവര്‍ത്തിപ്പിക്കുകയായിരുന്നു.