സുൽത്താൻ ബത്തേരി മലബാർ ട്രേഡിംഗ് കോർപ്പറേഷനുമായി ബന്ധപ്പെട്ട് 300 ലധികം പേർ സമ്പർക്കത്തിലൂടെ വരുമെന്ന് കണക്കുകൾ;ഇതുമായി ബന്ധപ്പെട്ട് നഗരത്തെ ലാര്‍ജ് കമ്യൂണിറ്റി ക്ലസറ്ററാക്കിയേക്കും
സുൽത്താൻ ബത്തേരി:വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരി ലാര്‍ജ് കമ്യൂണിറ്റി ക്ലസറ്ററാവാനുള്ള സാധ്യത നിലനില്‍ക്കുകയാണ്. ഇവിടെ ഒരു വലിയ വ്യാപാര സ്ഥാപനത്തിലെ 15 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഈ സ്ഥാപന ജീവനക്കാരുമായുള്ള സമ്പര്‍ക്കത്തില്‍ 300ലധികം പേര്‍ വരുമെന്നാണ് കണക്കു കൂട്ടുന്നത്. ഇവരെയെല്ലാം കണ്ടെത്തി അടിയന്തരമായി പരിശോധന നടത്തി വരികയാണിപ്പോള്‍. വാളാട് ഒരു കുടുംബത്തിലെ എട്ട് പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവിടെ സമ്പര്‍ക്കത്തിലുള്ള 110 പേരുടെ സാമ്പിള്‍ പരിശോധന നടത്തുന്നുണ്ട്.