കൊവിഡ് വ്യാപനം ഉണ്ടോ എന്നറിയാൻ; സുൽത്താൻ ബത്തേരി , ബീനാച്ചി, ചെതലയം പ്രദേശങ്ങളിൽ വെച്ച് ഇന്ന് 200-ഓളം പേർക്ക് ആന്റിജൻ ടെസ്റ്റ് നടത്തും
സുൽത്താൻ ബത്തേരി:കൊവിഡ് വ്യാപനം ഉണ്ടോ എന്നറിയാൻ; സുൽത്താൻ ബത്തേരി , ബീനാച്ചി, ചെതലയം പ്രദേശങ്ങളിൽ വെച്ച് ഇന്ന് 200-ഓളം പേർക്ക് ആന്റിജൻ ടെസ്റ്റ് നടത്തും.
ഒരിടവേളക്ക് ശേഷം ജില്ലയിൽ കൊവിഡ് ആശങ്ക ശക്തമാകുകയാണ്. ബത്തേരിയിലെ സൂപ്പർ മാർക്കറ്റ് കേന്ദ്രീകരിച്ചും വാളാട് മരണാനന്തര ചടങ്ങുകളിൽ പങ്കെടുത്തവരിലുമാണ് രോഗം പടർന്ന് പിടിക്കുന്നത്.
ബത്തേരി ലാർജ്ജ് ക്ലസ്റ്ററാകാൻ സാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി ഇന്നലെ മുന്നറിയിപ്പ് നൽകിയിരുന്നു.
ബത്തേരിയിലെ മലബാർ ട്രേഡിംഗ് കമ്പനിയിലെ ജീവനക്കാർക്കാണ് ഇതിനോടകം രോഗം സ്ഥിരീകരിച്ചത്. ഇവരുടെ സമ്പർക്ക പട്ടികയിൽ 300ൽ അധികം പേർ വരുമെന്നാണ് ഔദ്യോഗിക കണക്ക്. കടയിൽ വന്നുപോയവരെയെല്ലാം അടിയന്തരമായി കണ്ടെത്തുകയാണ് ആരോഗ്യവകുപ്പ്. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതിരുന്ന കടയുടെ ലൈസൻസ് സസ്‌പെഡ് ചെയതതായി ബത്തേരി മുനിസിപ്പാലിറ്റി അറിയിച്ചു.