Thursday, January 9, 2025
Wayanad

ചിപ്പിലിത്തോട്- മരുതിലാവ് -തളിപ്പുഴ ബൈപ്പാസ് യാഥാര്‍ത്ഥ്യമാക്കണം;വയനാട് ചുരം ബൈപാസ് അക്ഷന്‍ കമ്മിറ്റി; അടിവാരത്ത് ഏകദിന ഉപവാസം മാര്‍ച്ച് 6ന്

താമരശ്ശേരി: വയനാട് ചുരത്തില്‍ അനുദിനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഗതാഗത കുരുക്കിനു പരിഹാരമായി നിര്‍ദിഷ്ട ചിപ്പിലിത്തോട്- മരുതിലാവ് -തളിപ്പുഴ ബൈപ്പാസ് യാഥാര്‍ത്ഥ്യമാക്കണ മെന്നാവശ്യപ്പെട്ട് വയനാട് ചുരം ബൈപാസ് അക്ഷന്‍ കമ്മിറ്റി പ്രക്ഷോഭത്തിലേക്കു നീങ്ങുന്നു. വയനാട് ചുരം ബൈപാസ് യാഥാര്‍ത്ഥ്യമാക്കുക, കോഴിക്കോട് വയനാട് ജില്ലയിലെ ജനപ്രതിനിധികള്‍ ബൈപാസ് നിര്‍മ്ണാണത്തിനാവശ്യമായ നടപടികള്‍ സ്വീകരിക്കുക എന്നീ അവശ്യങ്ങള്‍ ഉന്നയിച്ച് മര്‍ച്ച് 6 ന് ചുരത്തിന്റെ കവാടമായ അടിവാരത്ത് ഏകദിന ഉപവാസം നടത്താന്‍ വയനാട് ചുരം ബൈപ്പാസ് അക്ഷന്‍ കമ്മിറ്റി യോഗം തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *