വയനാട്ടിൽ സ്കൂട്ടിക്ക് നേരെ കാട്ടാനയുടെ ആക്രമണം: യുവതി തലനാരിഴക്ക് രക്ഷപ്പെട്ടു
മാനന്തവാടി: കേരള കർണാടക അതിർത്തി പ്രദേശത്ത് സ്കൂട്ടിക്ക് നേരെ കാട്ടാന ആക്രമണം തലനാരിഴക്ക് യുവതി രക്ഷപെട്ടു. രാവിലെ 10 മണിയോടെ ബേഗൂർ ചേമ്പ് കൊല്ലിക്ക് സമീപത്താണ് സ്കൂട്ടി ആന കുത്തിമറിച്ചത്. ബേഗൂർ കോളനിയിലെ ട്രൈബൽ പ്രമോട്ടർ സിന്ധുവിൻ്റെ സ്കുട്ടിയാണ് കാട്ടാന തട്ടിയത്. തോൽപെട്ടിയിൽ നിന്ന് വരികയായിരുന്ന സ്വകാര്യ കാർ കാട്ടാനയുടെ ഫോട്ടോ എടുക്കാൻ ശ്രമിക്കുന്നതിനിടയിൽ സിന്ധു അടുത്ത് എത്തുകയായിരുന്നു. ക്യാമറയുടെ ഫ്ലാഷ് വെളിച്ചം തട്ടിയപ്പോൾ കാർ തട്ടാൻ ഓടി വരുന്ന സമയത്ത് സ്കൂട്ടി കുത്തിമറിക്കുകയായിരുന്നു. തുടർന്ന് നിസാര പരിക്കുകളോടെ സിന്ധുവിനെ വനം വകുപ്പ് ആശുപത്രിയിൽ എത്തിച്ചു കെ എൽ 2 A 9151 നമ്പർ വാഹനമാണ് കുത്തിമറിച്ചത് . സ്കൂട്ടിയുടെ ഒരു ഭാഗം തകർന്ന നിലയിലാണ്