Saturday, January 4, 2025
Movies

മോഹൻലാലിനും മമ്മൂട്ടിയ്ക്കുമൊപ്പം മുരളിയും പ്രിയദർശനും; അപൂർവ ചിത്രങ്ങൾ

മലയാളി പ്രേക്ഷകരുടെ സ്വകാര്യ അഹങ്കാരമാണ് മോഹൻലാലും മമ്മൂട്ടിയും. നിരവധി ക്ലാസിക്ക് ചിത്രങ്ങളാണ് താരരാജാക്കന്മാർ പ്രേക്ഷകർക്കായി നൽകിയിട്ടുളളത്. മോളിവുഡിൽ മാത്രമല്ല ഇന്ത്യൻ സിനിമാ ലോകത്തും താരങ്ങളുടെ ചിത്രങ്ങൾ സജീവ ചർച്ചയാണ്. ലാലേട്ടനേയും മമ്മൂക്കയേയും ഒരുമിച്ച് ഒറ്റ സ്ക്രീനിൽ കാണുക എന്നത് ഏതൊരു മലയാളി പ്രേക്ഷകന്റേയും ആഗ്രഹമാണ്. ഇരുവരും ഒന്നിച്ചെത്തിയ എല്ലാ ചിത്രങ്ങളും വലിയ വിജയവുമായിരുന്നു. ഇപ്പോഴിത സോഷ്യൽ മീഡിയയിലും സിനിമ കോളങ്ങളിലും വൈറലാകുന്നത് താരങ്ങളുടെ പഴയ ഒരു ഫോട്ടോയാണ്. മോഹൻലാലും മമ്മൂട്ടിയും മാത്രമല്ല പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളും ഈ ചിത്രത്തിലുണ്ട്.

oo
ഒരുപാട് വർഷങ്ങൾ പഴക്കമുള്ള ചിത്രമാണിത്. മോഹൻലാലിനും മമ്മൂട്ടിക്കുമൊപ്പം സംവിധായകൻ പ്രിയദർശനും മലയാളി പ്രേക്ഷകരുടെ മറ്റൊരു പ്രിയങ്കരനായ നടൻ മുരളിയുമുണ്ട്. പ്രിയദർശനെ പോലെ മമ്മൂട്ടിയുടെ വാക്കുകൾ ശ്രദ്ധയോടെ കേട്ടിരിക്കുകയാണ് മുരളി.ഫോട്ടോയുടെ മറ്റൊരു വശത്ത് മോഹൻലാലുമുണ്ട് ചർച്ചയുടെ ഭാഗമായിരിക്കുന്ന ലാലേട്ടനെയാണ് ചിത്രത്തിൽ കാണുന്നത്. എന്നാൽ അദ്ദേഹത്തിനോടൊപ്പമുള്ളത് ആരൊക്കെയാണെന്ന് വ്യക്തമല്ല.

എന്തായാലും താരങ്ങളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. അതേസമയം ചിത്രം എന്നാണ് എടുത്തത് എന്ന് ഒന്നും വ്യക്തമല്ല.ഇതിന് മുൻപും മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും പഴയകാല ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഇടം പിടിച്ചിട്ടുണ്ട്. ലാലേട്ടനും മമ്മൂട്ടിയ്ക്കുമൊപ്പം പ്രിയദർശനും മുരളിയും ഉള്ളതാണ് ചിത്രത്തിന്റെ പ്രത്യേകത. മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും അടുത്ത സുഹൃത്തുക്കളാണ് മുരളിയും പ്രിയദർശനും. ഇവരും താരരാജാക്കന്മാരുമായിട്ടുള്ള സൗഹൃദം മോളിവുഡിൽ പരസ്യമായ രഹസ്യമാണ്. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം സിനിമയിൽ സജീവമായിരിക്കുകയാണ് താരങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *