അമ്പലവയൽ,നെന്മേനി ഗ്രാമപഞ്ചായത്തിലെ കണ്ടെയ്ൻമെൻ്റ് സോണിൽ നിന്നും ഒഴിവാക്കിയ വാർഡുകൾ ഇവയാണ്
കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 1 (നെല്ലിയമ്പം) പൂര്‍ണ്ണമായി കണ്ടൈന്‍മെന്റ് സോണായി വയനാട് ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചു.കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 7 പൂര്‍ണ്ണമായി കണ്ടൈന്‍മെന്റ് സോണായും ,വാര്‍ഡ് 9,5,10,11,12, ലെ പ്രദേശങ്ങള്‍ മൈക്രോ കണ്ടൈന്റ് സോണായും തുടരുന്നതാണ്. ഇന്നലെ രാത്രിയിലാണ് പ്രഖ്യാപനം ഉണ്ടായത്.
അതേസമയം അമ്പലവയൽ ഗ്രാമപഞ്ചായത്തിലെ വാർഡ് 7, നെന്മേനി ഗ്രാമ പഞ്ചായത്തിലെ വാർഡ് 15, 18, 19, 23 വാർഡ് പ്രദേശങ്ങളും, കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ 11, 12 വാർഡുകൾ ഉൾപ്പെടുന്ന പ്രദേശങ്ങളും, തിരുനെല്ലി ഗ്രാമ പഞ്ചായത്തിലെ വാർഡ് അഞ്ചും,
പൊഴുതന ഗ്രാമപഞ്ചായത്തിലെ 2, 3 വാർഡുകളിൽ ഉൾപ്പെടുന്ന പിണങ്ങോട് ടൗൺ പ്രദേശവും കണ്ടേയ്ൻമെന്റ് /മൈക്രോ കണ്ടേയ്ൻമെന്റ് സോണിൽ നിന്നും ഒഴിവാക്കി.