വയനാട് ജില്ലയില്‍ 103 പേര്‍ക്ക് കൂടി കോവിഡ്:111 പേര്‍ക്ക് രോഗമുക്തി
വയനാട് ജില്ലയില്‍ ഇന്ന് 103 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്. രേണുക അറിയിച്ചു. 111 പേര് രോഗമുക്തി നേടി. ഒരു ആരോഗ്യ പ്രവര്ത്തകന് ഉള്‍പ്പെടെ 100 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 7 പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. മൂന്ന് പേര് ഇതര സംസ്ഥാനത്ത് നിന്നും വിദേശത്ത് നിന്നുമായി എത്തിയതാണ്.
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 9762 ആയി. 8663 പേര് ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 66 മരണം. നിലവില്‍ 1033 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 560 പേര് വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
രോഗം സ്ഥിരീകരിച്ചവര്‍
കല്‍പ്പറ്റ സ്വദേശികളായ 17പേര്, മാനന്തവാടി 11 പേര്, വൈത്തിരി 10 പേര്, കണിയാമ്പറ്റ, മേപ്പാടി, ബത്തേരി 9 പേര് വീതം, മുപ്പൈനാട്, പൊഴുതന 6 പേര് വീതം, കോട്ടത്തറ 5 പേര്, പൂതാടി 4 പേര്, മീനങ്ങാടി, നൂല്‍പ്പുഴ 3 പേര് വീതം, നെന്മേനി, പടിഞ്ഞാറത്തറ, 2 പേര് വീതം, പനമരം, തരിയോട്, വെങ്ങപ്പള്ളി, പുല്‍പ്പള്ളി സ്വദേശികളായ ഓരോരുത്ത രുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്. ഒമാനില്‍ നിന്ന് വന്ന മീനങ്ങാടി സ്വദേശി, വെള്ളമുണ്ട സ്വദേശി, മുംബൈയില്‍ നിന്ന് വന്ന പടിഞ്ഞാറത്തറ സ്വദേശി, എന്നിവരാണ് വിദേശത്തുനിന്നും ഇതര സംസ്ഥാനത്തു നിന്നും വന്ന് രോഗബാധിതരായത്.
111 പേര്‍ക്ക് രോഗമുക്തി
പനമരം, കല്‍പ്പറ്റ സ്വദേശികള്‍ 10 പേര് വീതം, മുട്ടില്‍ സ്വദേശികള്‍ 8, മാനന്തവാടി സ്വദേശികള്‍ 7, മേപ്പാടി സ്വദേശികള്‍ 5, എടവക സ്വദേശികള്‍ 4, നൂല്‍പ്പുഴ സ്വദേശികള്‍ 3, നെന്മേനി, കണിയാമ്പറ്റ, വെള്ളമുണ്ട, മൂപ്പൈനാട് സ്വദേശികള്‍ 2 പേര് വീതം, മീനങ്ങാടി, ബത്തേരി, അമ്പലവയല്‍, പുല്പള്ളി, തൊണ്ടര്‍നാട് സ്വദേശികളായ ഓരോരുത്തരും 2 കോഴിക്കോട് സ്വദേശികളും ഒരു തമിഴ്നാട് സ്വദേശിയും വീടുകളില്‍ നിരീക്ഷണത്തിലുള്ള 48 പേരുമാണ് രോഗമുക്തരായത് .