Saturday, October 19, 2024
Wayanad

വയനാട് ജില്ലയില്‍ 89 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; 86 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ,90 പേര്‍ രോഗമുക്തി നേടി

വയനാട് ജില്ലയില്‍ ഇന്ന് (26.09.20) 89 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 90 പേര്‍ രോഗമുക്തി നേടി. ഒരു ആരോഗ്യ പ്രവർത്തകൻ ഉള്‍പ്പെടെ 86 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 3 പേര്‍ ഇതര സംസ്ഥാനത്ത് നിന്ന് എത്തിയവരാണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3043 ആയി. 2369 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 658 പേരാണ് ചികിത്സയിലുള്ളത്.

സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായവര

കൽപ്പറ്റ മുനിസിപ്പാലിറ്റി 13 പേർ, മീനങ്ങാടി, പനമരം സ്വദേശികള്‍ 12 പേർ വീതം, വാഴവറ്റ സ്വദേശികൾ 9, മേപ്പാടി സ്വദേശികൾ 7, തിരുനെല്ലി സ്വദേശികൾ 6, മാനന്തവാടി, ബത്തേരി സ്വദേശികള്‍ 4 പേർ വീതം, തവിഞ്ഞാൽ സ്വദേശികള്‍ 3, പടിഞ്ഞാറത്തറ, കണിയാമ്പറ്റ, വെള്ളമുണ്ട, കോട്ടത്തറ, സ്വദേശികള്‍ 2 പേർ വീതം, എടവക, പൂതാടി, നെന്മേനി, തരിയോട് സ്വദേശികളായ ഓരോരുത്തര്‍, പൊരുന്നന്നൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഒരു ആരോഗ്യ പ്രവർത്തകൻ, രണ്ട് മലപ്പുറം സ്വദേശികള്‍, ഒരു കണ്ണൂർ സ്വദേശി എന്നിവരാണ് സമ്പർക്കത്തിലൂടെ രോഗബാധിതരായത്.

ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവര

സെപ്റ്റംബർ 25 ന് തമിഴ്നാട്ടിൽനിന്ന് വന്ന വെങ്ങപ്പള്ളി സ്വദേശികൾ (44, 49), സെപ്റ്റംബർ 16 ന് മംഗലാപുരത്തു നിന്ന് വന്ന പുൽപ്പള്ളി സ്വദേശി (28) എന്നിവരാണ് ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തി രോഗം സ്ഥിരീകരിക്കപ്പെട്ടവർ.

90 പേർക്ക് രോഗമുക്തി

മേപ്പാടി, തൊണ്ടർനാട് സ്വദേശികളായ 11 പേർ വീതം, 8 അമ്പലവയൽ സ്വദേശികൾ, 7 മുട്ടിൽ സ്വദേശികൾ, പൂതാടി, എടവക സ്വദേശികളായ 6 പേർ വീതം, ബത്തേരി, ആനപ്പാറ, കണിയാമ്പറ്റ, വെള്ളമുണ്ട സ്വദേശികളായ 4 പേർ വീതം, നെന്മേനി സ്വദേശികളായ 3 പേർ, മാനന്തവാടി, മൂപൈനാട്, പനമരം സ്വദേശികളായ രണ്ടുപേർ വീതം, പിണങ്ങോട്, തവിഞ്ഞാൽ, കൽപ്പറ്റ, പുൽപ്പള്ളി, മീനങ്ങാടി, നൂൽപ്പുഴ, മടക്കിമല, തരിയോട് സ്വദേശികളായ ഓരോരുത്തർ വീതവും 5 കോഴിക്കോട് സ്വദേശികളും കാസർകോട്, പാലക്കാട്, തമിഴ്നാട് സ്വദേശികളായ ഓരോരുത്തരും ആണ് ഇന്ന് രോഗ മുക്തി നേടിയത്.

Leave a Reply

Your email address will not be published.