Thursday, January 23, 2025
Kerala

സംസ്ഥാനത്തെ സ്‌കൂളുകൾ തുറക്കുന്ന കാര്യത്തിൽ ഉടനടി തീരുമാനമെടുക്കില്ലെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്തെ സ്‌കൂളുകളും കോളജുകളും തുറക്കുന്ന കാര്യത്തിൽ ഉടനടി തീരുമാനമെടുക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിദഗ്ധരുമായി വിശദമായ ചർച്ച നടത്തിയ ശേഷമേ ഇക്കാര്യത്തിൽ തീരുമാനമെടുക്കൂ.

പൊതുപരീക്ഷ വഴി മൂല്യനിർണയം നടത്തുന്ന ഉയർന്ന ക്ലാസുകളിലെ വിദ്യാർഥികൾക്ക് വേണ്ടി സ്‌കൂളുകലും കോളജുകളും തുറക്കണമോയെന്ന കാര്യം പരിഗണിക്കേണ്ടതുണ്ട്. ചെറിയ ക്ലാസുകളിലെ വിദ്യാർഥികളുടെ കാര്യത്തിൽ ഇന്നത്തെ അവസ്ഥയിൽ ക്ലാസുകൾ ആരംഭിക്കുക എത്ര കണ്ട് പ്രായോഗികമാകും എന്ന കാര്യത്തിൽ സംശയമുണ്ട്

രോഗവ്യാപനത്തിന്റെ തോത് ഇതേ പോലെ കുറയുന്ന സാഹചര്യത്തിന് പുരോഗതിയുണ്ടായാൽ ഉയർന്ന ക്ലാസുകളിലെ വിദ്യാർഥികൾക്കായി ഉന്നത വിദ്യാഭ്യാസ മേഖലയിലെ സ്ഥാപനങ്ങൾ തുറക്കുന്ന കാര്യം പരിഗണിക്കും. വിദഗ്ധ അഭിപ്രായം പരിഗണിച്ച് ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ സാധിക്കുമെന്നാണ് കരുതുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

 

Leave a Reply

Your email address will not be published. Required fields are marked *