കമ്മ്യുണിറ്റി കിച്ചണ് കൈത്താങ്ങായി സിഐടിയു
അമ്പലവയൽ പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള കമ്മ്യുണിറ്റി കിച്ചണിലേക്ക് അരി അടക്കമുള്ള സാധനങ്ങൾ ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ (സിഐടിയു) അമ്പലവയൽ പഞ്ചായത്ത് കമ്മിറ്റി കൈമാറി. പഞ്ചായത്ത് പ്രസിഡന്റ് സി കെ ഹഫ്സത്ത് ഏറ്റുവാങ്ങി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ഷമീർ യൂണിയൻ നേതാക്കളായ എ രാജൻ, ഇ കെ ജോണി, അനീഷ് ബി നായർ, യു എ ഷിഹാബ്, എ ജി വർഗ്ഗീസ് തുടങ്ങിയവർ പങ്കെടുത്തു.