കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കൈത്താങ്ങായി അമ്പലവയൽ കാർഷിക ഗവേഷണ കേന്ദ്രം
അമ്പലവയൽ: അമ്പലവയൽ ഗ്രാമപഞ്ചായത്തിലെ കോവിഡ് രോഗികൾ കൂടുതലുള്ള പ്രദേശങ്ങളിൽ ദുരിതമനുഭവിക്കുന്നവർക്ക് നൽകുന്നതിനായി കേരള കാർഷിക സർവ്വകലാശാലയുടെ കാർഷിക ഗവേഷണ കേന്ദ്രം 700 കിലോയോളം പഴം-പച്ചക്കറികൾ പഞ്ചായത്തിന് കൈമാറി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി കെ ഹഫ്സത്ത്, വൈസ് പ്രസിഡണ്ട് കെ ഷെമീർ എന്നിവർ ഏറ്റുവാങ്ങി.