Thursday, October 17, 2024
National

രണ്ടായിരം ഓക്‌സിജൻ കോൺസൺട്രേറ്റുകൾ: കൊവിഡ് പ്രതിരോധത്തിന് ബിസിസിഐയുടെ സഹായം

കൊവിഡ് പ്രതിരോധത്തിന് സഹായം പ്രഖ്യാപിച്ച് ബിസിസിഐ. ഓക്‌സിജൻ ക്ഷാമം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ 10 ലിറ്റർ വീതമുള്ള രണ്ടായിരം ഓക്‌സിജൻ കോൺസൺട്രേറ്റുകൾ സംഭാവന ചെയ്യുമെന്ന് ബിസിസിഐ അറിയിച്ചു.

വരും മാസങ്ങളിൽ തന്നെ ഓക്‌സിജൻ കോൺസൺട്രേറ്റുകളുടെ വിതരണം പൂർത്തിയാക്കും. ആരോഗ്യപ്രവർത്തകർ നടത്തുന്ന പ്രവർത്തനങ്ങളെ ബിസിസിഐ അഭിനന്ദിച്ചു. ആരോഗ്യപ്രവർത്തകരാണ് രാജ്യത്തിന്റെ മുൻനിര പോരാളികളെന്നും അവരെ സംരക്ഷിക്കാൻ സാധ്യമായതെല്ലാം ചെയ്യണമെന്നും ബിസിസിഐ വ്യക്തമാക്കി.

Leave a Reply

Your email address will not be published.