Friday, January 10, 2025
Wayanad

മാനന്തവാടി മേരി മാതാ പ്രോവിൻസിൻ്റെ ദ്വിതിയ പ്രോവിഷ്യൽ സുപ്പിരിയർ സി.മരിയോള (82) നിര്യാതയായി

 

ജീവകാരുണ്യ ആരാധനാ സഭ മാനന്തവാടി മേരി മാതാ പ്രോവിൻസിൻ്റെ ദ്വിതിയ പ്രോവിഷ്യൽ സുപ്പിരിയർ സി.മരിയോള82 നിര്യാതയായി പാലരൂപത പിറവിത്താനം ഇടവകയിലെ പരേതനായ ആഗസ്തി ത്രേസ്യാമ്മ ദമ്പതികളുടെ ഏട്ട് മക്കളിൽ ആറാമത്തെ മകളാണ് നെല്ലിയാനി, കടനാട്, മണിക്കടവ്, പാടത്തു കടവ്, മാനന്തവാടി, കോഴിച്ചാൽ, പുല്ലു രാംപാറ, അബായത്തോട് തവിഞ്ഞാൽ, അമ്പലവയൽ, സുങ്കേശ്വരി, കൊസുഗി, കർണ്ണുൽ ,ബത്തേരി ,എന്നിമഠങ്ങളിൽ സേവനമനുഷ്ടിച്ചിട്ടുണ്ട് 6 വർഷം മാനന്തവാടി മേരി മാതാപ്രോവിൻഷ്യൽ സുപ്പിരിയറായിരുന്നു.അധ്യാപിക, ഹെഡ്മിസ്ട്രസ്, പ്രോവിൻഷ്യൽ കൗൺസിലർ സൂപ്പിരിയർ, ഓർഫനേജ് ഡിറക്ട്രസ് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ, എന്നി നിലകളിൽ സേവനമനുഷ്ടിച്ചിട്ടുണ്ട് . ത്രേസ്യാമ്മ, അന്നമ്മ, അഗസ്റ്റിൻ, മേരിക്കുട്ടി, പരേതയായ റോസ, മറിയാമ്മ, ഏലിക്കുട്ടി എന്നിവർ സഹോദരങ്ങളാണ് സംസ്കാരം ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് അമ്പലവയലിൽ

Leave a Reply

Your email address will not be published. Required fields are marked *