Tuesday, April 15, 2025
Kerala

ഡോട്ടേഴ്സ് ഓഫ് മേരി സന്യാസിനി സഭാംഗവും ബത്തേരി  മേരിമാത പ്രോവിൻസ് അംഗവുമായ സി.എൽസീന ഡി.എം.വെമ്പേനിക്കൽ (65) നിര്യാതയായി

ഡോട്ടേഴ്സ് ഓഫ് മേരി സന്യാസിനി സഭാംഗവും ബത്തേരി  മേരിമാത പ്രോവിൻസ് അംഗവുമായ സി.എൽസീന ഡി.എം.വെമ്പേനിക്കൽ (65) നിര്യാതയായി. സംസ്ക്കാര ശുശ്രൂഷകൾ നാളെ വൈകിട്ട് (28 -04 – 21) മൂന്നു മണിക്ക് നടക്കും. ഡോ. ജോസഫ് മാർ തോമസ് മെത്രാപ്പോലീത്തസംസ്കാര ശുശ്രൂഷകൾക്ക് മുഖ്യകാർമികത്വം വഹിക്കും. കോട്ടയം ജില്ലയിൽ,കാഞ്ഞിരപ്പള്ളി രൂപത,മുക്കുളം  ഇടവക വെമ്പേനിക്കൽ മാത്യു മറിയം ദമ്പതികളുടെ അഞ്ച് മക്കളിൽ മൂന്നാമത്തെ മകൾ 1957 ഏപ്രിൽ പതിമൂന്നാം തീയതി ജനിച്ചു. സഹോദരങ്ങൾ: തോമസ് മാത്യു – ബാംഗ്ലൂർ, ലീലാമ്മ, കാഞ്ഞിരപ്പള്ളി, ജോസ് – പൂന, ലിസമ്മ – പാല.  ബത്തേരി പ്രൊവിൻസിൽ വൈസ് പ്രൊവിഷ്യൽ തിരുവനന്തപുരം നെല്ലിമൂട് , വെണ്ണിയൂർ എന്നീ സ്ഥലങ്ങളിലും  മലപ്പുറം ജില്ലയിൽ എരുമമുണ്ട  ഹയർ സെക്കൻഡറി സ്കൂൾ ഗണിതശാസ്ത്ര അധ്യാപികയായി 25 വർഷം ജോലി ചെയ്തിട്ടുണ്ട്. നിലമ്പൂർ, ബാംഗ്ലൂർ, മംഗലാപുരം എന്നീ സ്ഥലങ്ങളായിരുന്നു പ്രധാന ശുശ്രൂഷ മേഖലകൾ.

Leave a Reply

Your email address will not be published. Required fields are marked *