Thursday, January 9, 2025
Wayanad

രാജ്യം ഭരിക്കുന്നത് കർഷകരോട് നീതി കാട്ടാത്ത സർക്കാർ : എൻ .ഡി അപ്പച്ചൻ: കർഷകസമരത്തിന് ഐക്യദാർഢ്യവുമായി യു ഡി എഫ്

ഡല്ഹിയിലെ കർഷക പ്രക്ഷോഭത്തിന്  ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് യു ഡി എഫ് കല്പ്പറ്റ നിയോജകമണ്ഡലം കമ്മിറ്റി കലക്ട്രേറ്റിന് മുമ്പിൽ  ധർണ്ണ  നടത്തി. 11 തവണ ചര്ച്ച നടത്തിയിട്ടും കര്ഷകരോട് അല്പ്പം പോലും നീതി കാട്ടാത്ത കേന്ദ്രസര്ക്കാർ ഈ രാജ്യത്തെ നാശത്തിലേക്ക് നയിക്കുന്നതെന്ന് ധർണ്ണ  ഉദ്ഘാടനം ചെയ്ത എൻ. ഡി അപ്പച്ചൻ  പറഞ്ഞു. നാലരലക്ഷം കര്ഷകർ  ഡല്ഹിയിലെ റോഡുകളിൽ  മരം കോച്ചുന്ന തണുപ്പിൽ  57 ദിവസമായി സമരം തുടരുകയാണ്. സമരത്തിനിടെ 137 പേരാണ് പ്രതികൂല കാലാവസ്ഥയില് മരണപ്പെട്ടത്. രാജ്യത്തെ കോര്പറേറ്റുകള്ക്ക് പൊതുമേഖലാ സ്ഥാപനങ്ങള് വില്ക്കുന്നതിന് കുറഞ്ഞ സമയം മാത്രമാണ് എടുക്കുന്നത്. പാവപ്പെട്ട കര്ഷകരുടെ ഭൂമി കുത്തകകള്ക്ക് അടിയറവ് വെക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യസമരത്തിന് ശേഷം പൊതുമേഖലാ സ്ഥാപനങ്ങള് എങ്ങനെയുണ്ടാക്കിയെന്ന് മോദി സര്ക്കാരിനറിയില്ല. കാര്ഷികമേഖലയെ ഇത്തരത്തില് വളര്ത്തിയെടുത്തത് കോണ്ഗ്രസ് നേതൃത്വം നല്കിയ സര്ക്കാരാണ്. പ്ലാനിംഗ് കമ്മീഷന് രൂപം നല്കിയാണ് രാജ്യത്തെ കാര്ഷികമേഖലയെ ജലസമൃദ്ധമാക്കിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തില് അഞ്ച് വര്ഷം പൂര്ത്തിയാക്കുന്ന ഇടതുസര്ക്കാര് ജനവിരുദ്ധ നടപടികള് മാത്രമാണ് ചെയ്തത്. മുന്കമ്മ്യൂണിറ്റ് മുഖ്യമന്ത്രിമാരുടെ കാലത്ത് പോലും, സ്വര്ണക്കടത്തിലോ, ഭവനപദ്ധതിയിയിലെ ലക്ഷങ്ങളുടെ ക്രമക്കേടിലോ ആരോപണവിധേയരായിട്ടില്ല. വയനാട്ടിലെ മെഡിക്കല് കോളജിനായി 300 കോടി വകയിരുത്തിയെന്നാണ് ഇപ്പോള് പറയുന്നത്. കഴിഞ്ഞ അഞ്ച് വര്ഷം ജനങ്ങളെ പറഞ്ഞുപറ്റിക്കുകയായിരുന്നു സര്ക്കാരും കല്പ്പറ്റയിലെ എം എല് എയും. ഇനിയും ജനങ്ങളെ പറ്റിക്കാന് തന്നെയാണ് സര്ക്കാര് നടത്തുന്ന നീക്കമെന്ന് ഇപ്പോള് വ്യക്തമായി കഴിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു. വയനാട്ടിലെ കാര്ഷികമേഖലയിലെ ജനങ്ങള് വിളത്തകര്ച്ച മൂലം ജീവിതം കൂട്ടിമുട്ടിക്കാനാവാതെ പ്രയാസത്തിലാണ്. അവരുടെ ജീവിതത്തിന്റെ പുരോഗതിക്കായി ഒരു രൂപ നല്കാന് ഈ സര്ക്കാരിനായില്ല. റെയില്പാത, മെഡിക്കല് കോളജ് അടക്കമുള്ള യു ഡി എഫ് സര്ക്കാര് തുടങ്ങിവെച്ച സ്വപ്നപദ്ധതികളെല്ലാം അട്ടിമറിച്ചുവെന്നും അദ്ദേഹം പറഞ്ഞു. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില് മൂന്ന് നിയോജകമണ്ഡലങ്ങളിലും യു ഡി എഫ് വന്വിജയം നേടുമെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു. റസാക്ക് കല്പ്പറ്റ അധ്യക്ഷനായിരുന്നു. പി പി ആലി, പി കെ അബൂബക്കര്, സി മൊയ്തീന്കുട്ടി, എ പി ഹമീദ്, പി പി ഷൈജല്, അഡ്വ. എ പി മുസ്തഫ, കെ വി പോക്കര്ഹാജി, സലാം കെ സി ജെ, എം എ ജോസഫ്, പി കെ കുഞ്ഞിമൊയ്തീന്, വി എ മജീദ്, പി കെ അബ്ദുറഹ്മാന്, വിനോദ്കുമാര്, രാജാരാണി, ചന്ദ്രിക, ആയിഷ പള്ളിയാല്, മാടായി ലത്തീഫ്, സുബാഷ്, ശാന്തകുമാരി, എം പി ഗോപി, വി പി യൂസഫ്, ബേബി പുന്നക്കല്, ടി ജെ ജോയി, സുരേഷ്ബാബു, രാജേന്ദ്രൻ  സി സി തങ്കച്ചന്, എം എം ജോസ്, ജോണി നന്നാട്ട്, കെ പത്മനാഭന്, പി എല് ജോസ്, ജോസ് കണ്ടത്തില്, ശ്രീധരന്മാസ്റ്റർ , നാസർ , ഡേവിഡ്, നജീബ് പിണങ്ങോട്, സജീവൻ  മടക്കിമല, പി എം ജോസ് തുടങ്ങിയവർ  സംസാരിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *