Tuesday, January 7, 2025
Kerala

എന്റെ കുഞ്ഞിന് നീതി കിട്ടിയെന്ന് അടയ്ക്കാ രാജു; ഇതാണ് അഭയക്ക് നീതി ഉറപ്പിച്ച മനുഷ്യൻ

കുഞ്ഞിന്റെ അപ്പനായിട്ട് പറയുകയാ, എന്റെ കുഞ്ഞിന് നീതി കിട്ടി. ഞാൻ ഭയങ്കര ഹാപ്പിയാണ്. അഭയ കേസിലെ വിധിക്ക് ശേഷം കേസിലെ പ്രധാന സാക്ഷിയായ അടയ്ക്കാ രാജു പ്രതികരിച്ചത് ഇങ്ങനെയാണ്. സിസ്റ്റർ അഭയക്ക് നീതി ഉറപ്പിക്കാൻ സാധ്യമായത് ഈയൊരു മനുഷ്യന്റെ നിർണായക സാക്ഷി മൊഴിയാണ്. പ്രലോഭനങ്ങളേറെ ഉണ്ടായിട്ടും തന്റെ മൊഴിയിൽ നിന്ന് രാജു വ്യതിചലിച്ചിരുന്നില്ല

മോഷ്ടാവായിരുന്നു രാജു. അഭയ കൊല്ലപ്പെട്ട ദിവസം മോഷണത്തിനായാണ് മഠത്തിൽ കയറിയത്. ഫാദർ കോട്ടൂരിനെയും സെഫിയെയും മഠത്തിൽ കണ്ടുവെന്ന് രാജു മൊഴി നൽകി. രാജുവിന്റെ മൊഴി മാറ്റാനായി പല ശ്രമങ്ങളും നടന്നിരുന്നു. പക്ഷേ അദ്ദേഹം വഴങ്ങിയില്ല.

Leave a Reply

Your email address will not be published. Required fields are marked *