Monday, January 6, 2025
Wayanad

തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം-വയനാട് ഡി.എം.ഒ.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുന്ന സ്ഥാനാര്‍ഥികളും  പ്രവര്‍ത്തകരും കൊവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. ഗൃഹസന്ദര്‍ശന സമയത്തും ആളുകളുമായി ഇടപഴകുന്ന സമയങ്ങളിലും ശരിയായ രീതിയില്‍ മാസ്‌ക് ധരിക്കേണ്ടതും സാമൂഹിക അകലം പാലിക്കേണ്ടതുമാണ്. സംസാരിക്കുമ്പോള്‍ മാസ്‌ക് താഴ്ത്തി ഇടാന്‍ പാടില്ല. സോപ്പ്, വെള്ളം അല്ലെങ്കില്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കണം. കൊവിഡ് പോസിറ്റീവ് ആയാല്‍ സ്ഥാനാര്‍ത്ഥികളും പ്രവര്‍ത്തകരും പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ നിന്ന് മാറി നില്‍ക്കേണ്ടതും നെഗറ്റീവ് ആയ ശേഷം ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശം പാലിച്ച് മാത്രം പൊതുപ്രചാരണ രംഗത്ത് ഇറങ്ങാവുന്നതുമാണ്.  ഭവന സന്ദര്‍ശനം നടത്തുമ്പോള്‍ പരമാവധി അഞ്ച് പേര്‍ മാത്രമേ സംഘത്തില്‍ ഉണ്ടാവാന്‍ പാടുള്ളൂ. പൊതുയോഗങ്ങളും കുടുംബ യോഗങ്ങളും നടത്തുമ്പോള്‍ കൊവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതാണ്.

 

Leave a Reply

Your email address will not be published. Required fields are marked *