Saturday, January 4, 2025
Wayanad

ബഫർ സോൺ കടുവാ സങ്കേതം : കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിനും മുഖ്യമന്തിക്കും കത്തയച്ചു

തോണിച്ചാൽ :ജനവാസ കേന്ദ്രങ്ങളെ വന്യജീവി സങ്കേതങ്ങളുടെ ബഫർ സോൺ ആക്കാനുള്ള നീക്കത്തിൽ നിന്നും പിന്മാറണമെന്നും വയനാട് വന്യജീവിസങ്കേതത്തെ കടുവാ സങ്കേതമാക്കി മാറ്റാനുള്ള കേരള വനംവകുപ്പ് റിപ്പോർട്ട് റദ്ദ് ചെയ്യണമെന്നും ആവശ്യപ്പെട്ടു തോണിച്ചാൽ ജനസംരക്ഷണസമിതി കത്തയച്ചു.കാടും നാടും കൃത്യമായി വേർതിരിക്കണം,വന്യജീവി സങ്കേതങ്ങളുടെ ബഫർ സോൺ വനത്തിനുള്ളിൽ തന്നെ ആയിരിക്കണമെന്നും ആവശ്യപ്പെട്ടാണ് ഇമെയിൽ, പോസ്റ്റ് കാർഡ്, ഇൻലൻഡ് മുഖേന കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തേയും മുഖ്യമന്തിയേയും വനംവകുപ്പ് മാന്തിയെയും അഭിപ്രായം അറിയിച്ചത്. ജീവനും ജീവിതത്തിനും വെല്ലുവിളി ഉയർത്തുന്ന ഈ നീക്കങ്ങൾക്കെതിരെ വരും ദിവസങ്ങളിൽ കൂടുതൽ പ്രീതികരണങ്ങൾ അറിയിക്കുമെന്നും ജനസംരക്ഷണസമിതി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *