Wednesday, January 8, 2025
Wayanad

വയനാട് ജില്ലയില്‍ 247 പേര്‍ക്ക് കൂടി കോവിഡ്;426 പേര്‍ക്ക് രോഗമുക്തി,ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 7.20

 

വയനാട് ജില്ലയില്‍ ഇന്ന് (19.07.21) 247 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 426 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 7.20 ആണ്. 242 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 8 ആരോഗ്യ പ്രവര്‍ത്തര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 71488 ആയി. 66729 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 4230 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 3079 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

*രോഗം സ്ഥിരീകരിച്ചവര്‍*

സുല്‍ത്താന്‍ ബത്തേരി 69, മീനങ്ങാടി 24, നെന്മേനി 22, മാനന്തവാടി 18, കോട്ടത്തറ, തരിയോട് 11 വീതം, കല്‍പ്പറ്റ, തവിഞ്ഞാല്‍ 10 വീതം, വെങ്ങപ്പള്ളി 8, മുട്ടില്‍, നൂല്‍പ്പുഴ, വൈത്തിരി 7 വീതം, പുല്‍പള്ളി, തിരുനെല്ലി 6 വീതം, അമ്പലവയല്‍, എടവക, മേപ്പാടി 5 വീതം, മുള്ളന്‍കൊല്ലി 4, പടിഞ്ഞാറത്തറ 3, കണിയാമ്പറ്റ 2, പനമരം, വെള്ളമുണ്ട ഓരോരുത്തര്‍ക്കും തമിഴ്‌നാട് സ്വദേശികളായ 7 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഇതര സംസ്ഥാനത്തും നിന്നും എത്തിയ 5 തമിഴ്‌നാട് സ്വദേശികള്‍ക്കും കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

*426 പേര്‍ക്ക് രോഗമുക്തി*

ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 23 പേരും വീടുകളില്‍ നിരീക്ഷണത്തിലായിരുന്ന 403 പേരുമാണ് രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയത്.

*1221 പേര്‍ പുതുതായി നിരീക്ഷണത്തില്‍*
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (19.07.21) പുതുതായി നിരീക്ഷണത്തിലായത് 1221 പേരാണ്. 963 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 14007 പേര്‍. ഇന്ന് പുതുതായി 83 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് 610 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 557766 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 524736 എണ്ണത്തിന്റെ ഫലം ലഭിച്ചു. 453248 പേര്‍ നെഗറ്റീവും 71488 പേര്‍ പോസിറ്റീവുമാണ്.

Leave a Reply

Your email address will not be published. Required fields are marked *