ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്ന ജഡ്ജി അവധിയിൽ പോയി; പുതിയ ജഡ്ജി വാദം കേൾക്കും
ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പുതിയ ബഞ്ച് പരിഗണിക്കും. ജാമ്യാപേക്ഷയിൽ ഇതുവരെ വാദം കേട്ട ജഡ്ജി അവധിക്ക് പോയതിനാലാണ് പുതിയ ജഡ്ജി കേസ് പരിഗണിക്കുന്നത്. ഇത് പതിനാറാം തവണയാണ് ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ കർണാടക ഹൈക്കോടതി പരിഗണിക്കുന്നത്.
വാദം ആരംഭിച്ചയുടനെ താൻ അവധിയിൽ പോകുകയാണെന്നും പുതിയ ബഞ്ച് പരിഗണിക്കുമെന്നും ജഡ്ജി പറയുകയായിരുന്നു. ഇത്രയും നാൾ കേസ് പരിഗണിച്ച ബെഞ്ച് തന്നെ വാദം തുടർന്നും കേൾക്കണമെന്ന് ബിനീഷിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടു. എന്നാൽ ഏത് ബഞ്ചിന് മുന്നിലും വാദം അവതരിപ്പിക്കാൻ തയ്യാറാണ് എന്നായിരുന്നു ഇഡിയുടെ അഭിഭാഷകൻ പറഞ്ഞത്