രാഹുൽ ഗാന്ധിയുടെ ഫോണും ചോർത്തി; ആരോപണം നിഷേധിച്ച കേന്ദ്രമന്ത്രിയുടെ ഫോണും ചോർന്നു
ചാര സോഫ്റ്റ് വെയർ ഉപയോഗിച്ച് രാഹുൽ ഗാന്ധിയുടെ ഫോണും ചോർത്തിയതായി റിപ്പോർട്ട്. 2018 മുതൽ രാഹുൽ ഗാന്ധിയുടെ രണ്ട് മൊബൈൽ ഫോണുകൾ ചോർത്തിയെന്ന് ദി വയർ റിപ്പോർട്ട് ചെയ്യുന്നു. രാഹുൽ ഗാന്ധിക്ക് പുറമെ അദ്ദേഹത്തിന്റെ അഞ്ച് സുഹൃത്തുക്കളുടെയും രണ്ട് സഹായികളുടെയും ഫോൺ ചോർത്തി
മൂന്ന് പ്രതിപക്ഷ നേതാക്കളുടെ ഫോൺ ചോർത്തിയതായി നേരത്തെ ആരോപണമുയർന്നിരുന്നു. ഇതിലൊരാൾ രാഹുൽ ഗാന്ധിയാണെന്ന് ഇപ്പോൾ വ്യക്തമായിരിക്കുകയാണ്. കോൺഗ്രസ് അധ്യക്ഷനായിരുന്ന കാലത്താണ് രാഹുലിന്റെ ഫോൺ ചോർത്തിയിരുന്നത്.