വയനാട് ജില്ലാ പഞ്ചായത്ത്: ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷവുമായി ഷംസാദ് മരയ്ക്കാര്‍
കല്‍പറ്റ-വയനാട് ജില്ലാ പഞ്ചായത്തിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ എറ്റവും ഉയര്‍ന്ന ഭൂരിപക്ഷവുമായി യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഷംസാദ് മരയ്ക്കാര്‍.മുട്ടില്‍ ഡിവിഷനില്‍ ജനവിധി തേടിയ ഇദ്ദേഹത്തിനു 3,791 വോട്ടിന്റെ ഭൂരിപക്ഷമാണ് ഉള്ളത്. പോള്‍ ചെയ്ത 16,744 വോട്ടില്‍ 14,484 എണ്ണം ഷംസാദിനു ലഭിച്ചു.തൊട്ടടുത്ത എതിര്‍സ്ഥാനാര്‍ഥി ഐ.എന്‍.എല്ലിലെ മുഹമ്മദ് പഞ്ചാര 10,693 വോട്ട് നേടി.ബി.ജെ.പി സ്ഥാനര്‍ഥി പി.വി.ന്യൂട്ടനു 5,111 വോട്ട് കിട്ടി. മേപ്പാടി പട്ടികവര്‍ഗ ഡിവിഷനില്‍ മത്സരിച്ച സി.പി.ഐയിലെ എസ്.ബിന്ദുവിനാണ് കുറഞ്ഞ ഭൂരിപക്ഷം-23 വോട്ട്.പോള്‍ ചെയ്ത 23,077 വോട്ടില്‍ 10488 എണ്ണം ബിന്ദുവിനു ലഭിച്ചു.തൊട്ടടുത്ത എതിര്‍സ്ഥാനാര്‍ഥി മുസ്‌ലിംലീഗിലെ സി.കൃഷ്ണന്‍ വൈദ്യര്‍ 10,465 വോട്ട് നേടി.ബി.ജെ.പിയിലെ വേങ്ങാച്ചോല സുബ്രഹ്മണ്യനു 2124 വോട്ടു കിട്ടി.ആദിവാസികളിലെ പണിയ സമുദായാംഗമാണ് അങ്കണവാടി മുന്‍ വര്‍ക്കറായ ബിന്ദു.മറ്റു ഡിവിഷനുകളെക്കുറിച്ചുള്ള വിവരം(ഡിവിഷന്‍,പോള്‍ ചെയ്ത വോട്ട്, വിജയി,പാര്‍ട്ടി,വോട്ട്, ഭൂരിപക്ഷം,തൊട്ടടുത്ത എതിര്‍സ്ഥാനാര്‍ഥി,പാര്‍ട്ടി, വോട്ട്,എന്‍.ഡി.എ സ്ഥാനാര്‍ഥി,വോട്ട് എന്ന ക്രമത്തില്‍):തവിഞ്ഞാല്‍(പട്ടികവര്‍ഗ വനിത)-32,055-മീനാക്ഷി രാമന്‍-കോണ്‍ഗ്രസ്-13,873-1263-അനിഷ സുരേന്ദ്രന്‍-സി.പി.എം-12,610-ബിന്ദു ബാബു-5,572.തിരുനെല്ലി(വനിത)-24,982-എ.എന്‍.സുശീല-സി.പി.എം-12,053-2,969-ഷൈനി ജോസ്-കോണ്‍ഗ്രസ്-9084-ശ്യാമള ചന്ദ്രന്‍-3,212.പനമരം(വനിത)-23,790-ബിന്ദു പ്രകാശ്-സി.പി.എം-10714-820-മുഫീദ തെസ്‌നി-മുസ്‌ലിം ലീഗ്-9,894-ശാന്തകുമാരി-3182.മുള്ളന്‍കൊല്ലി(വനിത)-21,153-ബീനജോസ് കരുമാംകുന്നേല്‍-കോണ്‍ഗ്രസ്-9442-1614-ഗോള്‍ഡ തോമസ്-സി.പി.ഐ-7828-ആശ ഷാജി-3,883.പുല്‍പള്ളി(വനിത)-24,659-ഉഷ തമ്പി-കോണ്‍ഗ്രസ്-9,761-830-എം.എം. മേരി-സി.പി.ഐ-8931-കെ.എസ്.സുചിത്ര-5,303.കണിയാമ്പറ്റ(വനിത)-25,768-കെ.ബി.നസീമ-മുസ്‌ലിംലീഗ്-11,759-1,833-കെ.ടി.താജുന്നിസ-സി.പി.എം-9926-ദീപശ്രീ-4,083.മീനങ്ങാടി(വനിത)-28,978-സിന്ധു ശ്രീധരന്‍-സി.പി.എം-13,253-2,493-രമ്യ ശിവദാസന്‍-കേരള കോണ്‍ഗ്രസ്-ജോസഫ്-10,760-അംബിക കേളു-4,965.ചീരാല്‍(ജനറല്‍)-27,352-അമല്‍ ജോയി-കോണ്‍ഗ്രസ്-12,649-2,030-കെ.ശോഭന്‍കുമാര്‍-സി.പി.എം-10,619-പ്രശാന്ത് മലവയല്‍-4,084.തോമാട്ടുചാല്‍(വനിത)-29,152-സീത വിജയന്‍-കോണ്‍ഗ്രസ്-13,179-567-എന്‍.പി.കുഞ്ഞുമോള്‍-സി.പി.എം-12,612-സാവിത്രി കൃഷ്ണന്‍കുട്ടി-4,361.അമ്പലവയല്‍(ജനറല്‍)-22,166-സുരേഷ് താളൂര്‍-സി.പി.എം-10,517-1,329-കെ.കെ.വിശ്വനാഥന്‍-കോണ്‍ഗ്രസ്-9,182-കെ. വേണു-2,473.പൊഴുതന(ജനറല്‍)-32,410-എന്‍.സി.പ്രസാദ്-സി.പി.എം-14,704-1,507-കെ.എല്‍.പൗലോസ്-കോണ്‍ഗ്രസ്-13,197-കെ.ശ്രീനിവാസന്‍-3,105.പടിഞ്ഞാറത്തറ(ജനറല്‍)-28,392-എം.മുഹമ്മദ് ബഷീര്‍-മുസ്‌ലിംലീഗ്-13,690-2,808-ഷബീര്‍അലി പുത്തൂര്‍-എല്‍.ജെ.ഡി-10,882-പി.ജി.ആനന്ദ്കുമാര്‍-3,820.വെള്ളമുണ്ട(ജനറല്‍)-23,109-ജുനൈദ് കൈപ്പാണി-ജനതാദള്‍-എസ്-10,070-616-പി.കെ.അസമത്ത്-മുസ്‌ലിംലീഗ്-9454-കെ. മോഹന്‍ദാസ്-2581.എടവക(പട്ടികജാതി)-29,131-കെ.വിജയന്‍-സി.പി.എം-13,448-837-ശ്രീകാന്ത് പട്ടയന്‍-കോണ്‍ഗ്രസ്-12,611-ഷജില ഷിബു-3,072.