Sunday, January 5, 2025
Wayanad

എന്‍.ഡി.എ. സ്ഥാനാര്‍ഥി സി.കെ. ജാനുവിന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ബി.ജെ.പി. ദേശീയസമിതിയംഗം പി.സി. മോഹനന്‍ ഉദ്ഘാടനം ചെയ്തു

സുല്‍ത്താന്‍ബത്തേരി: എന്‍.ഡി.എ. സ്ഥാനാര്‍ഥി സി.കെ. ജാനുവിന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ബി.ജെ.പി. ദേശീയസമിതിയംഗം പി.സി. മോഹനന്‍ ഉദ്ഘാടനം ചെയ്തു.

ബി.ജെ.പി. മേഖലാ ജനറല്‍ സെക്രട്ടറി കെ. സദാനന്ദന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന കൗണ്‍സിലംഗം കുട്ടാറ ദാമോദരന്‍, സംസ്ഥാന സമിതിയംഗം വി. മോഹനന്‍, ജെ. ആർ. പി സംസ്ഥാന സെക്രട്ടറി മാരായ പ്രദീപ് കുന്നുകര , പ്രകാശൻ മൊറാഴ, സംസ്ഥാന ട്രഷറർ പ്രസീത അഴീക്കോട്‌. ബി. ജെ. പി. ജില്ലാ ജനറല്‍ സെക്രട്ടറി പ്രശാന്ത് മലവയല്‍, ജില്ലാ വൈസ് പ്രസിഡന്റ് കെ.പി. മധു, തിരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ പി.എം. അരവിന്ദന്‍, ബി.ഡി.ജെ.എസ്. മണ്ഡലം പ്രസിഡന്റ് ജൈജുലാൽ ശ്രുതികാട്ടിൽ, ബി. ജെ. പി മണ്ഡലം ജനറൽ സെക്രട്ടറിമാരായ ടി. എൻ. വിജയൻ, ദീനദയാൽ റ്റി. കെ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *