Friday, April 11, 2025
Wayanad

സുൽത്താൻ ബ്‌ത്തേരിയിൽ 25 പേർക്ക് കൊവിഡ് പോസിറ്റീവ്. ആർടിപിസിആർ, ആന്റിജൻ പരിശോധനകളിലായാണ് കൊവിഡ് പോസിറ്റീവായത്. രോഗബാധിതരിൽ ആരോഗ്യ പ്രവർത്തകനും

സുൽത്താൻ ബത്തേരി നഗരസഭയിലെ ചെതലയം കുടുംബാരോഗ്യ കേന്ദ്രത്തിനുകീഴിൽ നടന്ന കൊവിഡ് 19 ആ്ന്റീജൻ പരിശോധനയിലും, ബത്തേരി താലൂക്ക് ആശുപത്രിയിൽ നടന്ന് ആർപിടിസിആർ പരിശോധനയിലുമാണ് 25 പേർക്ക് കൊവഡ് 19 പോസിറ്റീവായത്. ഇതിൽ 18 പേർക്ക് ആർടിപിസിആർ പരിശോധനയിലും 7 പേർക്ക ആന്റിജൻ പരിശോധനയിലുമാണ് രോഗം സ്ഥിരീകരിച്ചത്. ആർ ടി പി സി ആർ ടെസ്റ്റിൽ രോഗം സ്ഥിരീകരിച്ചതിൽ ഒരാൾ ബത്തേരിയിലെ ആരോഗ്യ പ്രവർത്തകനാണ്. ഒരു ദിവസം ബത്തേരിയിൽ 25 പേർക്ക് രോഗം പോസ്റ്റീവാകുന്നത് ആദ്യമായിട്ടാണ്. എല്ലാവർക്കും സമ്പർക്കം വഴിയാണ് രോഗം ബാധിച്ചത്. രോഗ ബാധിതരായവരുടെ സമ്പർക്കം കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യ വകുപ്പ്.

Leave a Reply

Your email address will not be published. Required fields are marked *