ബിരുദ-പി ജി പ്രവേശനം അഡ്മിഷൻ ഈ മാസം 30 വരെ
സുൽത്താൻ ബത്തേരി: ഭാരതിയാർ യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള താളൂർ നീലഗിരി കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ ബിരുദ-ബിരുദാനന്തര കോഴ്‌സുകളിലേക്ക് മെറിറ്റ് അടിസ്ഥാനമാക്കിയുള്ള പ്രവേശന നടപടികൾ ഈ മാസം 30 ന് അവസാനിക്കും. ഓൺലൈനിലൂടെയും നേരിട്ട് കോളേജിലെത്തിയും വിവിധ സ്ഥലങ്ങളിലെ അഡ്മിഷൻ ഹെല്പ് ഡെസ്ക് വഴിയും അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.
ഡിഗ്രീ കോഴ്‌സുകൾ: ബി എ ഇംഗ്ലീഷ്, ബി എസ് സി സൈക്കോളജി,ബി എസ് സി ഫിസിക്സ്, ബി എസ് സി കംപ്യൂട്ടർ സയൻസ്,ബി സി എ, ബി കോം കംപ്യൂട്ടർ ആപ്ലിക്കേഷൻ, ബികോം ഫിനാൻസ്, ബി കോം പ്രഫഷണൽ അക്കൗണ്ടിംഗ്, ബി ബി എ ഇന്റർ നാഷണൽ ബിസിനസ്സ്.
പി ജി കോഴ്‌സുകൾ: എം എ ഇംഗ്ലീഷ്, എം എസ് സി കംപ്യൂട്ടർ സയൻസ്, എം കോം. ബിരുദത്തിനൊപ്പം ഇൻഡസ്ട്രി 4.0 ആഡ് ഓൺ കോഴ്‌സുകൾ ആയ ഫുൾസ്റ്റാക്ക് ഡെവ ലപർ, ബിസിനസ്സ് അക്കൗണ്ടിംഗ് ആൻഡ് അനാലിറ്റിക്സ്, ഡാറ്റ സയൻസ് ആൻഡ് അനാലിറ്റിക്സ്, ഡിജിറ്റൽ മാർക്കറ്റിംഗ് ആൻഡ് മീഡിയ മാനേജ്മെന്റ് എന്നീ കോഴ്‌സുകളും പൂർത്തിയാക്കുന്നതിന് അവസരമുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഹോസ്റ്റൽ സൗകര്യം ലഭ്യമാണ്. കല്പറ്റ, സുൽത്താൻ ബത്തേരി, ഗൂഡല്ലൂർ എന്നിവിടങ്ങളിൽ നിന്നും ബസ് സൗകര്യവുമുണ്ട്.ഫോൺ: +91 9207 769 999,+91 9488 186 999
അപേക്ഷകൾ www.nilgiricollege.co.in എന്ന വെബ്സൈറ്റ് വഴി സമർപ്പിക്കാവുന്നതാണ്.