കനത്ത മഴ: വയനാട്ടിൽ വീടിന് മുകളിൽ മരം വീണ് ഒരാൾക്ക് പരുക്ക്
കനത്ത മഴയെ തുടർന്ന് വയനാട്ടിൽ വീടിന് മുകളിൽ മരം വീണ് ഒരാൾക്ക് പരുക്ക്.
പേര്യ ഇരുമനത്തൂർ കുറ്റിവാൾ കേളുവിൻ്റെ വീടിന് മുകളിലാണ് ഇന്ന് പുലർച്ചെ മരം വീണത്.വീട്ടിലുണ്ടായി രുന്ന കേളുവിൻ്റെ മകൾ അഞ്ജന (19) ക്കാണ് നിസാര പരുക്കേറ്റത്.ഇവരെ മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് മാറ്റി. വീടിന് ഭാഗികമായി കേടുപാടുകൾ സംഭവിച്ചു. റവന്യൂ അധികൃതർ സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.