വയനാട് ജില്ലയിൽ 281 പേര്‍ക്ക് കൂടി കോവിഡ്:279 പേർക്ക് സമ്പർക്കത്തിലൂടെ
വയനാട് ജില്ലയില്‍ ഇന്ന് 281 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്. രേണുക അറിയിച്ചു. 162 പേര് രോഗമുക്തി നേടി. ഒരു ആരോഗ്യ പ്രവര്ത്തകൻ ഉള്‍പ്പെടെ 279 പേർക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 4 പേരുടെ സമ്പർക്ക ഉറവിടം ലഭ്യമല്ല. രണ്ട് പേർ ഇതര സംസ്ഥാനത്ത് നിന്നും എത്തിയതാണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 13708 ആയി. 11616 പേര് ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 82 മരണം. നിലവില്‍ 2011 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1288 പേര് വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
രോഗം സ്ഥിരീകരിച്ചവര്‍
ബത്തേരി സ്വദേശികളായ 78 പേർ, കണിയാമ്പറ്റ 32 പേർ, കൽപ്പറ്റ 31 പേർ, മേപ്പാടി 29 പേർ, മാനന്തവാടി 15 പേർ, മുട്ടിൽ 13 പേർ, പടിഞ്ഞാറത്തറ 11 പേർ, പൊഴുതന 9 പേർ, പനമരം 7 പേർ, പുൽപ്പള്ളി, തവിഞ്ഞാൽ 6 പേർ വീതം, കോട്ടത്തറ, മീനങ്ങാടി, പൂതാടി, തരിയോട് 5 പേർ വീതം, എടവക, വെള്ളമുണ്ട, വൈത്തിരി 4 പേർ വീതം, തിരുനെല്ലി 3 പേർ, അമ്പലവയൽ, മൂപ്പൈനാട്, നെന്മേനി 2 പേർ വീതം, വെങ്ങപ്പള്ളി സ്വദേശിയായ ഒരാളുമാണ് സമ്പർക്കത്തിലൂടെ രോഗ ബാധിതരായത്. ഡിസംബർ 14ന് കോയമ്പത്തൂരിൽ നിന്നും വന്ന പൂതാടി സ്വദേശി, ഗുജറാത്തിൽ നിന്നും എത്തിയ പുൽപ്പള്ളി സ്വദേശി എന്നിവരാണ് ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തി രോഗ ബാധിതരായവർ.
162 പേര്‍ക്ക് രോഗമുക്തി
കണിയാമ്പറ്റ സ്വദേശികളായ 18 പേർ, മേപ്പാടി 9 പേർ, മീനങ്ങാടി 8 പേർ, കൽപ്പറ്റ 7 പേർ, പടിഞ്ഞാറത്തറ 5 പേർ, നെന്മേനി, മുട്ടിൽ, ബത്തേരി, തരിയോട്, പുൽപ്പള്ളി, മാനന്തവാടി 4 പേർ വീതം, വൈത്തിരി, വെങ്ങപ്പള്ളി, തൊണ്ടർനാട് 3 പേർ വീതം, കോട്ടത്തറ, മുള്ളൻകൊല്ലി രണ്ട് പേർ വീതം, അമ്പലവയൽ, എടവക, വെള്ളമുണ്ട, പനമരം, തിരുനെല്ലി, മൂപ്പൈനാട്, പൂതാടി സ്വദേശികളായ ഓരോരുത്തരും, വീടുകളിൽ ചികിത്സയിലായിരുന്ന 71 പേരുമാണ് രോഗം ഭേദമായി ഡിസ്ചാർജ് ആയത്.
1110 പേര് പുതുതായി നിരീക്ഷണത്തില്‍
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (15.12) പുതുതായി നിരീക്ഷണത്തിലായത് 1110 പേരാണ്. 946 പേര് നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 11526 പേര്. ഇന്ന് വന്ന 97 പേര് ഉള്‍പ്പെടെ 636 പേര് ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1539 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 188159 സാമ്പിളുകളില്‍ 187948 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 174240 നെഗറ്റീവും 13708 പോസിറ്റീവുമാണ്.