Thursday, January 9, 2025
Wayanad

വയനാട് ‍ജില്ലയിൽ 234 പേര്‍ക്ക് കൂടി കോവിഡ്;232 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

വയനാട് ജില്ലയില്‍ ഇന്ന് 234 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 201 പേര്‍ രോഗമുക്തി നേടി. 4 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 232 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. രണ്ട് പേർ വിദേശത്ത് നിന്ന് എത്തിയതാണ്. 6 പേരുടെ സമ്പർക്ക ഉറവിടം ലഭ്യമല്ല. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 13366 ആയി. 11300 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 81 മരണം. നിലവില്‍ 1985 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1273 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

*രോഗം സ്ഥിരീകരിച്ചവര്‍*
പുൽപ്പള്ളി സ്വദേശികളായ 32 പേർ, പൊഴുതന 26 പേർ, മേപ്പാടി 21 പേർ, ബത്തേരി 19 പേർ, വെള്ളമുണ്ട 18 പേർ, വെങ്ങപ്പള്ളി 16 പേർ, മാനന്തവാടി 13 പേർ, മീനങ്ങാടി 12 പേർ, പടിഞ്ഞാറത്തറ 10 പേർ, കൽപ്പറ്റ 9 പേർ, കോട്ടത്തറ 8 പേർ, എടവക, മൂപ്പൈനാട്, കണിയാമ്പറ്റ 7 പേർ വീതം, മുട്ടിൽ, പനമരം 6 പേർ വീതം, പൂതാടി 3 പേർ, മുള്ളൻകൊല്ലി, നെന്മേനി, തവിഞ്ഞാൽ, തൊണ്ടർനാട്, വൈത്തിരി രണ്ടു പേർ വീതം, അമ്പലവയൽ, തരിയോട് സ്വദേശികളായ ഓരോരുത്തരുമാണ് സമ്പർക്കത്തിലൂടെ രോഗബാധിതരായത്. ഡിസംബർ രണ്ടിന് ഇസ്രായേലിൽ നിന്നും, ഡിസംബർ മൂന്നിന് നേപ്പാളിൽ നിന്നും എത്തിയ ബത്തേരി സ്വദേശികളാണ് വിദേശത്തു നിന്ന് എത്തി രോഗബാധിതരായത്.

*201 പേര്‍ക്ക് രോഗമുക്തി*
മേപ്പാടി സ്വദേശികളായ 15 പേർ, മാനന്തവാടി 10 പേർ, ബത്തേരി 9 പേർ, കണിയാമ്പറ്റ 8 പേർ, മീനങ്ങാടി, കൽപ്പറ്റ, പുൽപ്പള്ളി 7 പേർ വീതം, മൂപ്പൈനാട് 5 പേർ, മുട്ടിൽ, പടിഞ്ഞാറത്തറ, തരിയോട്, തിരുനെല്ലി, വൈത്തിരി 4 പേർ വീതം, എടവക, പനമരം 2 പേർ വീതം, നെന്മേനി, വെള്ളമുണ്ട, തവിഞ്ഞാൽ, കോട്ടത്തറ, മുള്ളൻകൊല്ലി, പൊഴുതന സ്വദേശികളായ ഒരോരുത്തരും, രണ്ട് കണ്ണൂർ സ്വദേശികളും, ഒരു എറണാകുളം സ്വദേശിയും, വീടുകളിൽ ചികിത്സയിലുള്ള 100 പേരുമാണ് രോഗമുക്തരായത്.

*539 പേര്‍ പുതുതായി നിരീക്ഷണത്തില്‍*
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (13.12) പുതുതായി നിരീക്ഷണത്തിലായത് 539 പേരാണ്. 852 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 11507 പേര്‍. ഇന്ന് വന്ന 81 പേര്‍ ഉള്‍പ്പെടെ 689 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1586 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 186227 സാമ്പിളുകളില്‍ 185182 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 171816 നെഗറ്റീവും 13366 പോസിറ്റീവുമാണ്.

Leave a Reply

Your email address will not be published. Required fields are marked *