വയനാട് ന്യൂസ് ഡെയ്‌ലിയുടെ കൽപ്പറ്റ ഓഫീസ് കുത്തിത്തുറന്ന് മോഷണം
കൽപ്പറ്റ : കഴിഞ്ഞ ദിവസം രാത്രിയിൽ കൽപ്പറ്റ ചുങ്കം ജംഗ്ഷനിലെ സൂര്യ ആർക്കേഡിൽ പ്രവർത്തിക്കുന്ന കെൻഡ് മീഡിയ സ്ഥാപനത്തിലാണ് മോഷണം നടന്നത് . രണ്ട് നിലകളിലായുള്ള സ്ഥാപനങ്ങളുടെ രണ്ട് ഷട്ടറും മോഷ്ടക്കൾ തകർത്തു.സ്ഥാപനത്തിൽനിന്നും ഹാർഡ് ഡിസ്ക്കുകൾ മോഷണം പോയിട്ടുണ്ട്. ഫയലുകളും മറ്റും വലിച്ചുവാരിയിട്ട നിലയിലായിരുന്നു ഉണ്ടായിരുന്നത് .സമാന സംഭവങ്ങൾ മറ്റു കടകൾക്ക് നേരെയും ഉണ്ടായി. ലോക്ഡൺ ആയതിനാൽ കൽപ്പറ്റയിലും സമീപ പ്രദേശത്തും സാമൂഹ്യ വിരുദ്ധരുടെ ഇത്തരം പ്രവർത്തികൾ ഏറിവരികയാണ് .സം ഭവത്തെ തുടർന്ന് കൽപ്പറ്റ ഇൻസ്‌പെക്ടർ ഓഫ് പോലീസ് പ്രമോദ്, സബ് ഇൻസ്‌പെക്ടർ ജെയിംസ് എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. തൊട്ടടുത്തുള്ള സ്ഥാപനങ്ങളിലെ സിസിടിവി ക്യാമറകൾ പരിശോധിക്കുകയും തെളിവുകൾ ശേ ഖരിക്കുകയും ചെയ്തു. വിരലടയാള വിധക്തർ,ഡോഗ് സ്‌കോട് അടക്കമുള്ളവരും സ്ഥലത്തെത്തി പരിശോധന നടത്തി. രാത്രിയിലെ മോഷണ ശ്രമങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ നൈറ്റ് പെട്രോളിംഗ് ശക്തമാക്കിയിട്ടുണ്ടെന്ന് ഇൻസ്‌പെക്ടർ ഓഫ് പോലീസ്പ്രമോദ് പറഞ്ഞു.