Saturday, January 4, 2025
Wayanad

ബത്തേരി നായ്ക്കട്ടിയിൽ വൻ മോഷണം , വീടിൻ്റെ മുൻ വാതിൽ കുത്തിതുറന്ന് 21 ലക്ഷവും 25 പവൻ സ്വർണവും കവർന്നു.സംഭവത്തിൽ ബത്തേരി പൊലീസ് അന്വേഷണം ആരംഭിച്ചു

ബത്തേരി നായ്ക്കട്ടി ചിത്രാലയക്കരയിലാണ് വീട് കുത്തിതുറന്ന് വൻ മോഷണം നടന്നത്.മാളപ്പുരയിൽ അബ്ദുൾ സലിമിൻ്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം രാത്രി മോഷണം നടന്നത്. മുൻവാതിൽ തകർത്ത് അകത്ത് കടന്ന മോഷ്ടാവ് അലമാരയിൽ സൂക്ഷിച്ചിരുന്ന 21 ലക്ഷം രൂപയും 25 പവൻ സ്വർണവും കവർന്നു. ബംഗളൂരുവിൽ ജോലി ചെയ്യുന്ന സലിമിൻ്റെ ഭാര്യയും കുട്ടികളും നായ്ക്കട്ടി നിരപ്പത്തുള്ള തറവാട് വീട്ടിൽ പോയതായിരുന്നു. തുടർന്ന് ഇന്ന് രാവിലെ ഏഴു മണിയോടെ വീട്ടിൽ എത്തിയപ്പോഴാണ് മോഷണം നടന്ന കാര്യം അറിയുന്നത്. സംഭവത്തിൽ പൊലിസ് അന്വേഷണം ആരംഭിച്ചു. ഫിംഗർപ്രിൻ്റ് പരിശോധന വിദഗ്ദരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.

Leave a Reply

Your email address will not be published. Required fields are marked *