Saturday, October 19, 2024
Wayanad

വയനാട് ‍ജില്ലയിൽ നാളെ (വെള്ളി) 45 കേന്ദ്രങ്ങളില്‍ വാക്‌സിനേഷന്‍ സൗകര്യം ഒരുക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു

ജില്ലയില്‍ നാളെ (വെള്ളി) 45 കേന്ദ്രങ്ങളില്‍ വാക്‌സിനേഷന്‍ സൗകര്യം ഒരുക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍, കുടുംബാ രോഗ്യ കേന്ദ്രങ്ങള്‍, സാമൂഹിക ആരോഗ്യ കേന്ദ്രങ്ങള്‍, താലൂക്ക് ആശുപത്രികള്‍ എന്നിവയ്ക്കു പുറമേ കല്‍പ്പറ്റ സിവില്‍ സ്റ്റേഷന്‍ പരിസരത്തുള്ള പഴശ്ശി ഹാള്‍, പടിഞ്ഞാറത്തറ ക്രിസ്തുരാജ ചര്‍ച്ച്, മാനന്തവാടി ലിറ്റില്‍ ഫ്‌ലവര്‍ യു. പി. സ്കൂള്‍, പുല്‍പ്പള്ളി കമ്മ്യൂണിറ്റി വാക്‌സിനേഷന്‍ സെന്റര്‍, കല്‍പ്പറ്റ കെ.എസ്. ആര്‍.ടി.സി ഗ്യാരേജ്, മാനന്തവാടി സെന്റ് ജോസഫ്‌സ് മൊബൈല്‍ യൂണിറ്റ്, ബത്തേരി വിക്ടറി ഹോസ്പിറ്റല്‍ മൊബൈല്‍ യൂണിറ്റ് എന്നിവിടങ്ങളിലും തെരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികളിലുമാണ് വാക്‌സിനേഷന്‍ സൗകര്യ മൊരുക്കിയത്.  45 വയസ്സ് പൂര്‍ത്തിയായ എല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ജില്ലയില്‍ കൂടുതല്‍ കേന്ദ്രങ്ങളില്‍ വാക്‌സിനേഷന്‍ സൗകര്യമൊരുക്കിയത്. ഫോട്ടോ പതിച്ച ഏതെങ്കിലും തിരിച്ചറിയല്‍ കാര്‍ഡുമായി വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ നേരിട്ടെത്തി വാക് സിന്‍ സ്വീകരിക്കാവുന്നതാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു.

 

Leave a Reply

Your email address will not be published.