നിരവധി കേസുകളില്‍ പ്രതികളായ നാലംഗ കവര്‍ച്ചാസംഘം വയനാട്ടില്‍ പിടിയില്‍
കല്‍പ്പറ്റ: സംസ്ഥാനത്തെ നിരവധി കേസുകളില്‍ പ്രതികളായ നാലംഗ കവര്‍ച്ചാസംഘം വയനാട്ടില്‍ പിടിയിലായി. മീനങ്ങാടി 54 ലെ സ്വകാര്യകെട്ടിടത്തില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ ആയുധങ്ങളുമായി കണ്ട നാലംഗസംഘത്തെ മീനങ്ങാടി പോലിസാണ് പിടികൂടിയത്.
നിരവധി മോഷണം, കവര്‍ച്ച, പിടിച്ചുപറി കേസുകളിലെ പ്രതികളായ പുതുപ്പാടി കാക്കവയല്‍ കക്കാട്ചാമപ്പുരയില്‍ സക്കറിയ (37), മാനന്തവാടി അമ്പുകുത്തി ചക്കാലക്കല്‍ വീട്ടില്‍ നജീബ് (39), പിണങ്ങോട് ഊരംകുന്ന് കോളനി കോളോട് വീട്ടില്‍ ഷെമീര്‍ (43), തിരുവമ്പാടി നീലേശ്വരം മക്കാറ്റിച്ചാലില്‍ മുഹമ്മദ് ആഷിഖ് (26) എന്നിവരെയാണ് മീനങ്ങാടി എസ്‌ഐ പ്രേംദാസും സംഘവും അറസ്റ്റുചെയ്തത്.