വ്യാപാരികൾ സമരത്തിലേക്ക്; സുൽത്താൻ ബത്തേരിയിലെ അശാസ്ത്രീയ കണ്ടയ്മെൻറ് സോണിനെതിരെ വ്യാപാരികൾ പ്രതിഷേധവുമായി രംഗത്ത്
വ്യാപാരികൾ സമരത്തിലേക്ക്; സുൽത്താൻ ബത്തേരിയിലെ അശാസ്ത്രീയ കണ്ടയ്മെൻറ് സോണിനെതിരെ വ്യാപാരികൾ പ്രതിഷേധവുമായി രംഗത്ത്
കഴിഞ്ഞ വ്യാഴാഴ്ച 12 മണിക് ശേഷം തുടങ്ങിയതാണ് ബത്തേരിയിൽ കണ്ടയ്മെൻ്റ് സോൺ. എന്നാൽ ഓട്ടോറിക്ഷയും, ഗുഡ്സ് വണ്ടികളും, ചുമട്ട് തൊഴിലാളികൾ, ബാങ്കുകൾ ,മുൻസിപാലിറ്റി തുടങ്ങി മുഴുവൻ സ്ഥാപനങ്ങളും ടൗണിൽ തുറന്ന് പ്രവർത്തിക്കുമ്പോൾ വ്യാപാരികൾ മാത്രം കടകൾ അടച്ചിടണമെന്ന വിചിത്ര നിയമം അധികാരികൾ പരിശോധിച്ച് എത്രയും പെട്ടന്ന് നീക്കുന്നില്ലെങ്കിൽ
വരുന്ന വ്യാഴം ബത്തേരിയിൽ അവിശ്യ സാധനങ്ങൾ ഉൾപടെ ഉള്ള കടകൾ അടച്ച് ഹർത്താൽ ആചരിക്കാനും തുടർന്ന് തിങ്കൾ മുതൽ അനിശ്ചിതകാലത്തേക്ക്കടകൾ അടച്ചിടാനും തീരുമാനിച്ചിട്ടുണ്ട് .
വ്യാഴാഴ്ച്ച നടക്കുന്ന ഹർത്താലിൽ എല്ലാ വ്യാപാരികളും സ്ഥാപനതിൻ്റെ മുൻപിൽ പ്ലെക്കാർഡ് പിടിച്ച് പ്രതിഷേധിക്കേണ്ടതാണ് .
യോഗത്തിൽ യൂണിറ്റ് പ്രസിഡൻ്റ് അബ്ദുൾ ഖാദർ, പി വൈ മത്തായി, അനിൽ, സാബു എബ്രഹാം, സംഷാദ് പി, വി കെ റെഫീഖ്, ആരിഫ് കല്ലൻ കോടൻ, സ്റ്റാൻലി, ശ്രീജിത്ത് ,നൗഷാദ് വെള്ളങ്ങര തുടങ്ങിയവർ പങ്കെടുത്തു