Thursday, January 9, 2025
Wayanad

കോവിഡ് രോഗബാധ സ്ഥിരീകരിച്ച വ്യക്തികളുമായി സമ്പര്‍ക്കത്തിലുളളവര്‍ നിര്‍ബന്ധമായും നിരീക്ഷണത്തില്‍ പോകണം

 

കോവിഡ് രോഗബാധ സ്ഥിരീകരിച്ച വ്യക്തികളുമായി സമ്പര്‍ക്കത്തിലുളളവര്‍ നിര്‍ബന്ധമായും നിരീക്ഷണത്തില്‍ കഴിയണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു. പൂവമൂല കോളനി അഞ്ചുകുന്ന്, കോട്ടനോട് കോളനി മൂലക്കാവ്, വെള്ളരിക്കുന്ന് കോളനി വെള്ളമുണ്ട, നാഗത്താൻകുന്ന് കോളനി അമ്പലവയൽ, ചിറമൂല കോളനി കോളനി, എടക്കുന്ന് കോളനി തോമാട്ടുചാൽ, ചാലിൽ പുത്തൻപുര കോളനി കാട്ടിമൂല, പുല്ലൂറിഞ്ഞി കോളനി കാട്ടിമൂല, വരടിമൂല പണിയ കോളനി, പാലേരി കോളനി തൊണ്ടർനാട്, കല്ലൂർകുന്ന് കോളനി വള്ളുവടി,കീഴയാറ്റുകുന്നു കോളനി,നാല് സെന്റ് കോളനി മഞ്ചാടി, നെന്മേനി നീലമാങ്ങ കോളനി, കുപ്പച്ചി കോളനി മേപ്പാടി എന്നിവിടങ്ങളില്‍ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.

കുപ്പാടി പാഴേരി കോളനിയില്‍ പോസിറ്റീവായ വ്യക്തിക്ക് കോളനിയിൽ സമ്പർക്കമുണ്ട്. അരപ്പട്ട എച്ച്.എം.എൽ ടീ ഫാക്ടറിയിൽ ജോലി ചെയ്തുവരുന്ന വ്യക്തിക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. നെല്ലിമഠം പൊതുവിതരണ കേന്ദ്രത്തില്‍ ജോലി ചെയ്തുവരുന്ന വ്യക്തി പോസിറ്റീവ് ആയിട്ടുണ്ട്. നെന്മേനി മലങ്കര ബ്ലൂസ്റ്റാർ കോഫി മില്ലിൽ മെയ് 11 വരെ ജോലി ചെയ്ത വ്യക്തിക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഈ രോഗികളുമായി സമ്പർക്കം പുലർത്തിയവരെല്ലാം നിരീക്ഷണത്തിൽ പോകണം.

 

 

Leave a Reply

Your email address will not be published. Required fields are marked *