കോവിഡ് സമ്പര്‍ക്ക വ്യാപനം: ജാഗ്രത പാലിക്കണം; വയനാട്ടിലെ കോളനികളില്‍ ക്ലസ്റ്ററുകള്‍ രൂപപ്പെടുന്നു
കോവിഡ് ബാധിതരായ താഴെ പറയുന്ന വ്യക്തികളുമായി അടുത്ത ദിവസങ്ങളില്‍ നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയവര്‍ നിര്‍ബന്ധമായും നിരീക്ഷണത്തില്‍ പോകണമെന്ന് ജില്ലാ ആരോഗ്യ വിഭാഗം അറിയിച്ചു.
പുല്‍പള്ളി അച്ചനെല്ലി കോളനി, മുട്ടില്‍ ആവിലാട്ടു കോളനി, മേപ്പാടി അണക്കാട് കോളനി, മുട്ടില്‍ കടവയല്‍ കോളനി, കണിയാമ്പറ്റ പടവയല്‍ കോളനി എന്നിവിടങ്ങളില്‍ കോവിഡ് ക്ലസ്റ്ററുകള്‍ രൂപപ്പെട്ടിട്ടുണ്ട്. ഇവിടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പുലര്‍ത്തണം. കണിയാമ്പറ്റ കൊഴിഞ്ഞങ്ങാട് കോളനിയിലും ക്ലസ്റ്റര്‍ രൂപപ്പെട്ടു വരുന്നുണ്ട്. വരദൂര്‍ കരനി കല്ലച്ചിറ കോളനിയില്‍ 26 ന് പോസിറ്റീവായ വ്യക്തിക്ക് പത്തിലധികം വ്യക്തികളുമായി സമ്പര്‍ക്കമുണ്ട്. കണിയാമ്പറ്റ, നെന്മേനി, വൈത്തിരി തുടങ്ങിയ മേഖലകളില്‍ നിന്നും സ്രോതസ് അറിയാത്ത കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
പുല്‍പള്ളി കുടുംബശ്രീ ജനകീയ ഹോട്ടലില്‍ 20 വരെ ജോലി ചെയ്തിരുന്ന വ്യക്തി, മേപ്പാടി എസ്.ബി.ഐ ബാങ്ക് ഏപ്രില്‍ 22 വരെ ജോലി ചെയ്ത വ്യക്തി, മില്ലുമുക്ക് ലക്ഷ്മി ടയര്‍ ഷോപ്പില്‍ 23 വരെ ജോലി ചെയ്ത വ്യക്തി, അമ്പലവയല്‍ശ്രീമുരുകാന്‍ ടെക്‌സ്‌ടൈല്‍സ് സ്റ്റാഫ്, കല്‍പ്പറ്റ കോഓപ്പറേറ്റിവ് എംപ്ലോയീസ് സൊസൈറ്റി കളക്ഷന്‍ ജീവനക്കാരന്‍, വൈത്തിരി താലൂക് ഓഫീസ് ഓഫീസ് ജീവനക്കാരന്‍ എന്നിവര്‍ പോസിറ്റീവാണ്. സമ്പര്‍ക്കത്തില്‍ വന്നവര്‍ നിരീക്ഷണത്തില്‍ പോകണം.