ജബല്‍ ഹഫീത്ത് വിനോദ സഞ്ചാര കേന്ദ്രം തുറന്നു
അല്‍ ഐന്‍ നഗരത്തില്‍ നിന്നും 20 കിലോമീറ്റര്‍ അകലെ ജബല്‍ ഹഫീത്തില്‍ നിര്‍മിച്ച വിനോദ സഞ്ചാര കേന്ദ്രം അബൂദബി എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗവും എക്‌സിക്യൂട്ടീവ് ഓഫീസ് ചെയര്‍മാനുമായ ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ തുറന്നുകൊടുത്തു. ജബല്‍ ഹഫീത്ത് പര്‍വത നിരയില്‍ കിഴക്ക് ഭാഗത്തായി ഒരുക്കിയ ഉദ്യാനത്തില്‍ സാഹസിക കേന്ദ്രത്തിന് പുറമെ പുരാവസ്തു, രാജ്യത്തിന്റെ ചരിത്രപരമായ അവശിഷ്ടങ്ങള്‍, ഔട്ട്ഡോര്‍ സാഹസിക പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ സാംസ്‌കാരിക, ടൂറിസം വകുപ്പ് (ഡി സി ടി) ഒരുക്കിയിട്ടുണ്ട്.
അബൂദബി ക്രൗണ്‍ പ്രിന്‍സ് കോര്‍ട് രക്തസാക്ഷി കുടുംബകാര്യ കാര്യാലയ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ശൈഖ് ഖലീഫ ബിന്‍ തഹ്നൂന്‍ അല്‍ നഹ്യാന്‍, ഡി സി ടി ചെയര്‍മാന്‍ മുഹമ്മദ് ഖലീഫ അല്‍ മുബാറക്, മുനിസിപ്പാലിറ്റി ഗതാഗത വകുപ്പ് ചെയര്‍മാന്‍ ഫലാഹ് അല്‍ അഹ്ബാബി, ഡി സി ടി അബൂദബി ആക്ടിംഗ് അണ്ടര്‍ സെക്രട്ടറി സഊദ് അല്‍ ഹുസ്നി ചടങ്ങില്‍ സംബന്ധിച്ചു.
ലോക പൈതൃക സ്ഥലമായി നിയുക്തമാക്കിയ യു എ ഇയിലെ ആദ്യത്തെ സൈറ്റിന്റെ ഭാഗമാണ് ഈ ഉദ്യാനം. കൂടാതെ നിരവധി സവിശേഷ പുരാവസ്തുകളും കണ്ടെത്തലുകളും ഉദ്യാനത്തിലുണ്ട്, ചിലത് 8,000 വര്‍ഷങ്ങള്‍ പഴക്കമുള്ളതാണ്. ബൈക്ക് സവാരി, ഗൈഡഡ് ഹൈക്കിംഗ് ടൂറുകള്‍, നിരവധി ക്യാമ്പിംഗ് പരിപാടികള്‍, ആഡംബര ഗ്ലാമ്പിംഗ്, വ്യക്തിഗത കൂടാരം ക്യാമ്പിംഗ് എന്നിവയും സംവിധാനിച്ചിട്ടുണ്ട് കൂടാതെ പവര്‍ വാഹനങ്ങളില്‍
മാര്‍ദനിര്‍ദേശ ടൂറുകളും ഒരുക്കിയിട്ടുണ്ട്. മാര്‍ഗനിര്‍ദേശമുള്ള പാതകളും അടയാളങ്ങളും ഉപയോഗിച്ച് സന്ദര്‍ശകര്‍ക്ക് അവരുടെ ഒഴിവുസമയങ്ങളില്‍ ഉദ്യാനത്തിലെ പ്രകൃതി ദൃശ്യങ്ങള്‍ പര്യവേക്ഷണം ചെയ്യാനും കഴിയും.