Monday, January 6, 2025
Wayanad

വയനാട് മുത്തങ്ങയിൽ അര കോടിയിലധികം രൂപയുടെ കുഴൽപ്പണം പിടികൂടി.അൻപത്തിയൊന്ന് ലക്ഷം രൂപയാണ് പിടികൂടിയത്

വയനാട് മുത്തങ്ങയിൽ അര കോടിയിലധികം രൂപയുടെ കുഴൽപ്പണം പിടികൂടി.
അൻപത്തിയൊന്ന് ലക്ഷത്തി 39450 രൂപയാണ്പിടികൂടിയത്.

സംഭവത്തിൽ വയനാട് കമ്പളക്കാട് സ്വദേശി അഷ്റഫ് (43) കോഴിക്കോട് കൊടുവള്ളി സ്വദേശി മുജീബ് റഹ്മാൻ എന്നിവർ പിടിയിൽ.

ഇന്ന് രാത്രി എട്ട് മണിയോട് കൂടിയാണ് മുത്തങ്ങയിൽ വച്ച്
ജില്ലാ പൊലിസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ ജില്ലാ പൊലിസ് സ്ക്വാഡും സുൽത്താൻ ബത്തേരി പൊലിസ് സർക്കിൾ ഇൻപെക്ടർ പുഷ്പ്പകുമാറിന്റെയും എസ് ഐ മണിയുടെയും നേതൃത്വത്തിലുള്ള സംഘമാണ് പണം പിടി കൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *