Saturday, October 19, 2024
Kerala

കാസര്‍ഗോഡ് രണ്ടുകോടി 87 ലക്ഷം രൂപയുടെ ഹവാല പണം പിടികൂടി; പണം കൊണ്ടുവന്നത് മഞ്ചേശ്വരത്തെ പ്രമുഖന് വേണ്ടി

കാസര്‍ഗോഡ് മഞ്ചേശ്വരത്ത് കാറില്‍ കടത്തുകയായിരുന്ന 2 കോടി 87 ലക്ഷം രൂപയുടെ ഹവാല പണം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മംഗളൂരു സ്വദേശിയും കുഞ്ചത്തൂര്‍ താമസക്കാരനുമായ ഷംസുദ്ദീനെ അറസ്റ്റ് ചെയ്തു.

മംഗളൂരുവില്‍നിന്നാണ് ഹവാല പണം കാസര്‍ഗോഡ് എത്തിച്ചത്. മഞ്ചേശ്വരം തൂമിനാട് ചെക്കുപോസ്റ്റിനടുത്തുവച്ചാണ് സംഭവം.

വാഹന പരിശോധനക്കിടെ ഡ്രൈവറുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് ചാക്കില്‍ കെട്ടിയ നിലയില്‍ പണം കണ്ടെത്തിയത്.

ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് മഞ്ചേശ്വരത്തെ ഒരു വ്യക്തിക്ക് കൈമാറാനാണ് പണം കൊണ്ടുവന്നതെന്ന് വ്യക്തമായത്. പണം എണ്ണി തിട്ടപ്പെടുത്തിയ ശേഷം പ്രതിയെ മഞ്ചേശ്വരം പോലീസിന് കൈമാറി. കുമ്പള റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ നൗഫലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കുഴല്‍പ്പണം പിടികൂടിയത്.

Leave a Reply

Your email address will not be published.