വയനാട്ടിലെ മില്ലുമുക്കിൽ നിരീക്ഷണത്തിലായിരുന്ന് ഇന്ന് രാവിലെ മരണപ്പെട്ട ആളുടെ ഫലം നെഗറ്റീവ്
കൽപ്പറ്റ:കണിയാമ്പറ്റ മില്ലുമുക്കിൽ ബാംഗ്ലൂരിൽ നിന്ന് ജൂലൈ10ന് നാട്ടിലെത്തി ഗൃഹനിരീക്ഷണത്തിലായിരുന്ന മണ്ടോടി സജീവ് ജെയിംസ് ( 58 )ൻ്റെ പരിശോധന ഫലം നെഗറ്റീവ്.ഇന്ന് രാവിലെ 8 മണിയോടെ ആയിരുന്നു ഇദ്ദേഹം മരണപ്പെട്ടത്. കോവിഡ് നിരീക്ഷണത്തിലായിരുന്നതിനാൽ ഇദ്ദേഹത്തിന്റെ സ്വാബ് എടുത്ത് പരിശോധനയ്ക്കയച്ചിരുന്നു.
ഇതിൻ്റെ ഫലമാണ് നെഗറ്റീവായത്. തുടർന്ന്
മാനന്തവാടി ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി.