Sunday, January 5, 2025
KeralaWayanad

ജില്ലയില്‍ 14 പേര്‍ക്ക് കൂടി കോവിഡ്.14 പേര്‍ രോഗമുക്തി നേടി

ജില്ലയില്‍ തിങ്കളാഴ്ച്ച 14 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. പതിനാല് പേര്‍ രോഗമുക്തരായി. ജൂലൈ എട്ടിന് ബാംഗ്ലൂരില്‍ നിന്നെത്തിയ പനമരം സ്വദേശി (39), ചെന്നലോട് സ്വദേശി (21), ജൂലൈ നാലിന് കര്‍ണാടകയില്‍ നിന്നെത്തി തൊണ്ടര്‍നാട് ഒരു വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന വടകര സ്വദേശിയായ 27 കാരന്‍, അദ്ദേഹത്തിന് ഒപ്പമുളള നാല്‍പതും നാല്‍പതിമൂന്ന് വയസ്സുമുളള രണ്ട് പേര്‍, ജൂണ്‍ 26 ന് ദുബൈയില്‍ നിന്ന് വന്ന തൃശ്ശിലേരി സ്വദേശി (45), ജൂണ്‍ 30 ന് കുവൈത്തില്‍ നിന്നെത്തിയ വെള്ളമുണ്ട സ്വദേശി (34), ജൂലൈ ഒമ്പതിന് മൈസൂരില്‍ നിന്നെത്തിയ കമ്പളക്കാട് സ്വദേശി (21), ജൂണ്‍ 27 ന് ഖത്തറില്‍ നിന്നെത്തിയ എടവക സ്വദേശി (48), ജൂലൈ 9 ന് ഹൈദരാബാദില്‍ നിന്നെത്തിയ മേപ്പാടി സ്വദേശി (32), അന്നുതന്നെ ബാംഗ്ലൂരില്‍ നിന്നെത്തിയ ചീരാല്‍ സ്വദേശി (30), ജൂലൈ രണ്ടിന് ബാംഗ്ലൂരില്‍ നിന്നെത്തിയ പടിഞ്ഞാറത്തറ സ്വദേശി (30), ജൂണ്‍ 28 ന് ഷാര്‍ജയില്‍ നിന്നെത്തിയ പടിഞ്ഞാറത്തറ സ്വദേശി (22), ജൂണ്‍ 23 ന് കര്‍ണാടകയില്‍ നിന്നെത്തിയ അപ്പപ്പാറ സ്വദേശി (40) എന്നിവരാണ് രോഗം സ്ഥിരീകരിച്ച് ആശുപത്രിയിലായത്. ചെന്നലോട് സ്വദേശിയും കമ്പളക്കാട് സ്വദേശിയും സ്ഥാപനങ്ങളിലും മറ്റുള്ളവര്‍ വീടുകളിലും നിരീക്ഷണത്തിലായിരുന്നു.

14 പേര്‍ക്ക് രോഗമുക്തി
കല്‍പ്പറ്റ സ്വദേശിയായ നാല്‍പതിയഞ്ചുകാരനും മുപ്പതുകാരിയും ഉള്‍പ്പെടെ 14 പേര്‍ തിങ്കളാഴ്ച്ച രോഗമുക്തരായി. മേപ്പാടി സ്വദേശി (65), പടിഞ്ഞാറത്തറ സ്വദേശി (31), റിപ്പണ്‍ സ്വദേശി (31), അമ്പലവയല്‍ സ്വദേശി (23), കമ്പളക്കാട് സ്വദേശി (56), ചുണ്ടേല്‍ സ്വദേശി (43), പയ്യമ്പള്ളി സ്വദേശി (62), വെള്ളമുണ്ട സ്വദേശി (29), പിണങ്ങോട് സ്വദേശി (24), ബത്തേരി സ്വദേശി (35), മക്കിയാട് സ്വദേശി (24), കണിയാമ്പറ്റ സ്വദേശി (23) എന്നിവരാണ് രോഗം ഭേദമായ മറ്റുളളവര്‍.

പുതുതായി നിരീക്ഷണത്തില്‍ 189 പേര്‍ കോവിഡ്-19 പ്രതിരോധവുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച്ച പുതുതായി നിരീക്ഷണത്തിലായത് 189 പേര്‍. 236 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. 3556 പേരാണ് ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത്. ജില്ലയില്‍ നിന്ന് ഇതുവരെ പരിശോധനയ്ക്കയച്ച 10758 സാമ്പിളുകളില്‍ 9415 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 9230 നെഗറ്റീവും 185 പോസിറ്റീവുമാണ്.

Leave a Reply

Your email address will not be published. Required fields are marked *