സമ്പര്‍ക്ക വ്യാപനത്തില്‍ ജാഗ്രത വേണം
സമ്പര്‍ക്ക വ്യാപനത്തില്‍ ജാഗ്രത വേണം കോവിഡ് രോഗബാധ സ്ഥിരീകരിച്ച വ്യക്തികളുമായി സമ്പര്‍ക്കത്തിലുളളവര്‍ നിര്‍ബന്ധമായും നിരീക്ഷണത്തില്‍ കഴിയണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു. അമ്പലവയൽ ജെ.ജെ ഷോപ്പ്, ആർ.എ. ആർ. എസ് എന്നീ സ്ഥാപനങ്ങളിൽ ജോലി ചെയ്‌തിരുന്ന വ്യക്തികൾ പോസിറ്റീവായിട്ടുണ്ട്. ജൂൺ 10 വരെ ജോലിയിൽ ഉണ്ടായിരുന്നവരായ ബത്തേരി ഫ്ലിപ്കാർട്ട് ഓഫീസ് ജീവനക്കാരൻ , ചീരാൽ പോസ്റ്റ് ഓഫീസ് ജീവനക്കാരൻ എന്നിവർ പോസിറ്റീവാണ്. ചീരാൽ വെറ്റിനറി ഡിസ്പെന്സറിയിൽ ജൂൺ 8 വരെ ജോലി ചെയ്തിരുന്ന വ്യക്തിയും പോസിറ്റീവാണ്. ബത്തേരി സി എസ് ഐ ഹോസ്റ്റലിലുള്ള ഒരു അന്തേവാസി പോസിറ്റീവായിട്ടുണ്ട്. ചെതലയം മടയൻവയൽ വയൽ കോളനി, നൂൽപ്പുഴ കോട്ടൂർ കോളനി, മൂടക്കുന്നി കോളനി, എരുമക്കൊല്ലി ചെമ്പ്ര പീക്ക് പാടി, മേപ്പാടി പൂലാക്കുന്നു കോളനി, തരിയോട് തെന്നോത്തമ്മൽ കോളനി, കണിയാമ്പറ്റ പുളിക്കൽ കോളനി എന്നിവിടങ്ങളിലും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. സമ്പര്‍ക്കത്തിലുളളവര്‍ നിര്‍ബന്ധമായും നിരീക്ഷണത്തില്‍ കഴിയണം.